Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഷമ വിസാമാതയെന്ന് സോഷ്യല്‍ മീഡിയ... പ്രതിരോധിച്ച് കോണ്‍ഗ്രസ്... സൈബര്‍ ആക്രമണം നടത്തിയത് ബിജെപി!!

സുഷമ വിസാമാതയെന്ന് സോഷ്യല്‍ മീഡിയ

ദില്ലി: സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ക്കെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തുന്ന അശ്ലീല പരാമര്‍ശങ്ങളും ട്രോളുകളും നിത്യേന ഉണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ സ്വന്തം അംഗങ്ങളെയും അസഭ്യം പറയും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് സംഘികളുടെ പുതിയ ഇര. മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ പാസ്‌പ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ സംഭവത്തിലാണ് സുഷമയ്‌ക്കെതിരെ വ്യാപക തെറി വിളികള്‍ നടന്നുകൊണ്ടിരിക്കുന്നത്. 70ലധികം തെറിവിളികള്‍ സുഷമയുടെ ട്വീറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഇതോടെ തനിക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം സുഷമ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആക്രമണങ്ങള്‍ക്ക് ബിജെപിയെന്നോ കോണ്‍ഗ്രസെന്നോ ഇല്ലെന്നാണ് വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ പേരും പറഞ്ഞാണ് ഇവര്‍ പ്രധാനമായും തെറിവിളികള്‍ നടത്തുന്നത്. അതേസമയം സുഷമയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കാര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

സംഭവം ഇങ്ങനെ...

സംഭവം ഇങ്ങനെ...

മിശ്രവിവാഹിതരായ ദമ്പതികളോട് പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചപ്പോള്‍ നിരസിക്കപ്പെട്ട സംഭവമാണ് അധിക്ഷേപത്തിന് കാരണം. ഇവരോട് മതം മാറാനാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം ലഖ്‌നൗ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ മുസ്ലീങ്ങള്‍ക്കായി ഹിന്ദുക്കളെ ബലിയാടാക്കിയെന്നാണ് സൈബര്‍ സംഘികളുടെ ആരോപണം. തുടര്‍ന്ന് വിദേശകാര്യമന്ത്രാലയത്തിനെതിരെയും സുഷമയ്‌ക്കെതിരെയും വ്യാപകമായി ക്യാംപയിനിങ് ആരംഭിക്കുകയായിരുന്നു.

സുഷമയുടെ ട്വീറ്റ്

സുഷമയുടെ ട്വീറ്റ്

ആക്രമണം കടുത്തതോടെ സുഷമ ഇക്കാര്യം പരസ്യമായി പറയുകയായിരുന്നു. ജൂണ്‍ 17 മുതല്‍ 23 വരെ ഇന്ത്യക്ക് പുറത്തായിരുന്നു ഞാന്‍. ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തായാലും പല ട്വീറ്റുകളും കാണാന്‍ സാധിച്ചു. ചെയ്ത നടപടിയില്‍ താന്‍ ആദരിക്കപ്പെട്ടെന്നും സുഷമ പറഞ്ഞു. ഇവ ഞാന്‍ ഷെയര്‍ ചെയ്യുകയാണ്. പലതും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് പരിഹാസ രൂപേണയാണ് സുഷമ പറഞ്ഞത്. അതേസമയം ഇത് പങ്കുവെച്ചിട്ടും ആക്രമണങ്ങള്‍ക്ക് ഒരു കുറവും വരുത്താന്‍ സംഘികള്‍ തയ്യാറായിട്ടില്ല.

ഐ സപ്പോര്‍ട്ട് വികാസ് മിശ്ര

ഐ സപ്പോര്‍ട്ട് വികാസ് മിശ്ര

ഐ സപ്പോര്‍ട്ട് വികാസ് മിശ്ര എന്ന ഹാഷ്ടാഗിലാണ് സുഷമയ്‌ക്കെതിരെ ആക്രമണം തുടങ്ങിയത്. വിസാമാതയെന്നാണ് സുഷമയെ ഇവര്‍ വിളിക്കുന്നത്. വിഡ്ഡിയായ വിസാമാതയ്ക്ക് തലയ്ക്കകത്ത് ഒന്നുമില്ലെന്നും അതുകൊണ്ടാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് അവരുടെ ശ്രമം. ബിജെപി സര്‍ക്കാര്‍ നശിച്ച് പോകട്ടെ. ഇത്തരം പ്രവൃത്തികളിലൂടെ അവര്‍ ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പ്രധാന വിമര്‍ശനം. ഇത് ഹിന്ദു-മുസ്ലീം പ്രശ്‌നം എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്.

സുഷമയെ പുറത്താക്കണം

സുഷമയെ പുറത്താക്കണം

മോദി മന്ത്രിസഭയില്‍ നിന്ന് സുഷമയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. ഹിന്ദുക്കളെ വോട്ടുകൊണ്ടാണ് മോദി പ്രധാനമന്ത്രിയായതെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ വിസാമാതയെ പുറത്താക്കണമെന്നാണ് വേറൊരു ആവശ്യം. ഹിന്ദുക്കളെ വഞ്ചിക്കുന്നത് തുടര്‍ന്നാണ് 2019ല്‍ അധികാരത്തില്‍ നിന്ന് പുറത്താവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. സത്യസന്ധനും നിരപരാധിയുമായ വികാസ് മിശ്രയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും മുസ്ലീങ്ങള്‍ക്ക് ഉള്ള അവകാശം പോലെ ഹിന്ദുക്കള്‍ക്കും അവകാശമുണ്ടെന്നാണ് മറ്റൊരു ട്വീറ്റ്.

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസിന്റെ പിന്തുണ

സഹികെട്ടാണ് സുഷമ ഈ ട്വീറ്റുകള്‍ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചത്. സ്ത്രീവിരുദ്ധവും വര്‍ഗീയത നിറഞ്ഞതും എന്തിന് അവരുടെ ആരോഗ്യത്തെ കുറിച്ചുള്ളതുമായിരുന്നു പല ട്വീറ്റുകളും. വൃക്ക മാറ്റിവെക്കലിന് ശേഷം രാജ്യത്തെ നശിപ്പിക്കാനാണ് സുഷമ എത്തിയതെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സുഷമയെ പിന്തുണച്ചിട്ടുണ്ട്. സാഹചര്യമോ കാരണമോ എന്തുമാകട്ടെ. ഒരാളെ അധിക്ഷേപിക്കാനോ അപമാനിക്കാനോ ഭീഷണിപ്പെടുത്താനോ ഒരിക്കലും പാടില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയാണ് ഇത്തരം പ്രവൃത്തികള്‍ വരുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഇസ്ലാം അനുകൂലം

ഇസ്ലാം അനുകൂലം

സുഷമ ഇസ്ലാം അനുകൂലിയാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തും നടി സ്വര ഭാസ്‌കറുമെല്ലാം സംഭവത്തെ അപലപിച്ചിട്ടുണ്ട്. മതേതരത്വം കാണിക്കാനായി നീതിപൂര്‍വം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരാനുള്ള ഒരുക്കങ്ങള്‍ സുഷമ നടത്തുന്നുണ്ടെന്നും സംഘികള്‍ ആരോപിക്കുന്നു. പാകിസ്താനികള്‍ക്ക് പോലും വിസ നല്‍കുന്നത് ചൂണ്ടിക്കാട്ടിയും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+