ചൊവ്വയിലകപ്പെട്ടാലും പേടിക്കണ്ട; സഹായത്തിന് ഇന്ത്യന്‍ എംബസി എത്തും!!!

Subscribe to Oneindia Malayalam

ദില്ലി: ലോകത്തിന്റെ ഏതു കോണില്‍ അകപ്പെട്ടാലും പേടിക്കേണ്ട കാര്യമില്ല, അതിപ്പോ ചൊവ്വയിലായാല്‍ പോലും. കാരണം, ചൊവ്വയിലകപ്പെട്ടാല്‍ പോലും ഇന്ത്യന്‍ എംബസി നിങ്ങളുടെ സഹായത്തിനെത്തും. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണ്. സുഷമയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

കരണ്‍ സായ്‌നി എന്നയാളുടെ ട്വീറ്റിന് മറുട്വീറ്റ് ആയാണ് സുഷമയുടെ മറുപടി. 987 ദിവസം മുന്‍പ് ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരനാണ് താനെന്നും ഭക്ഷണം തീരാറായി, എന്നാണ് മംഗള്‍യാന്‍ പുറപ്പെടുക എന്നാണ് കരണ്‍ സായ്‌നി ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയായാണ് സുഷമയുടെ മറുട്വീറ്റ് വന്നത്. 'നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യന്‍ എംബസി നിങ്ങളുടെ സഹായത്തിനെത്തും' എന്നായിരുന്നു സുഷമയുടെ മറുപടി.

sushma-swaraj

സുഷമയുടെ ട്വീറ്റിന് 2,200 റീട്വീറ്റുകളാണ് ഉതുവരെ ലഭിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ 4,500 ലൈക്കുകളും ലഭിച്ചു. 8 മില്യന്‍ (81 ലക്ഷം) ഫോളോവേഴ്‌സ് ആണ് സുഷമക്ക് ട്വിറ്ററില്‍ ഉള്ളത്. സുഷമയുടെ ട്വീറ്റുകള്‍ക്ക് ഏറെ ജനപ്രിയതയും ഉണ്ട്.

English summary
We Help, Even If You're Stuck On Mars: Sushma Swaraj Humours Twitter User
Please Wait while comments are loading...