കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്കെതിരെ സുഷമ സ്വരാജിന്റെ ട്വീറ്റ് വൈറല്‍, എന്താണ് സംഭവം?

  • By Kishor
Google Oneindia Malayalam News

ദില്ലി: മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, മൃതദേഹങ്ങള്‍ക്ക് മേല്‍ ചര്‍ച്ചകള്‍ പാടില്ല. നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്ത് തിരിച്ചുവരൂ - ബി ജെ പി നേതാവ് സുഷമ സ്വരാജിന്റെ ഈ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാകിസ്താന്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് സുഷമ സ്വരാജ് പറയുന്നത് എന്ന് ട്വീറ്റ് കണ്ട് തോന്നിയോ, എന്നാല്‍ സംഗതി അതല്ല.

2013 സെപ്തംബര്‍ 26ന് സുഷമ സ്വരാജ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് പ്രസ്തുത ട്വീറ്റ്. അന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു സുഷമ സ്വരാജ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. ഡോ. മന്‍മോഹന്‍ സിംഗായിരുന്നു പ്രധാനമന്ത്രി. പാകിസ്താനോട് ഒരു തരത്തിലുള്ള ചര്‍ച്ചയും വേണ്ട എന്നായിരുന്നു അന്ന് ബി ജെ പിയുടെ നിലപാട്.

sushma-tweet

എന്നാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് ബി ജെ പി കേന്ദ്രത്തില്‍ ഭരണം തുടങ്ങിയതോടെ പാര്‍ട്ടിയുടെ നിലപാടും മാറി. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഉണ്ടായിരുന്നു. പിന്നീടും പലയിടത്തും വെച്ച് ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനം.

മോദി മാത്രമല്ല, വിദേശ കാര്യ മന്ത്രിയായ സുഷമ സ്വരാജും കഴിഞ്ഞ ആഴ്ച പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ മാറിയതോടെ പാകിസ്താന്‍ നല്ല കുട്ടികളായതാണോ അതോ ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഇതൊന്നും പ്രശ്‌നമല്ലാതായതാണോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ചോദിക്കുന്നത്. എന്തായാലും പ്രധാനമന്ത്രിക്കെതിരെ സുഷമയുടെ ട്വീറ്റ് എന്ന് കണ്ട് ആഹ്ലാദിച്ചവര്‍ ട്വീറ്റിന്റെ ഡേറ്റ് കണ്ട് പ്ലിംഗി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

English summary
Sushma Swaraj's old tweet against then Prime Minister Manmohan Singh goes viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X