ഖത്തര്‍ പ്രവാസികളുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തി സുഷമാ സ്വരാജ്
നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വേളയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.
ദില്ലി: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഖത്തറില്‍ ഇന്ത്യന്‍ പ്രവാസികളുടെ ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സുഷമാ സ്വരാജും ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ക്ക് മുഹമ്മദ് അബ്ദുള്‍റഹ്മാനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവാസികളുടെ ജോലി സുരക്ഷിതത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയും പ്രവാസികളുടെ ക്ഷേമം സംബന്ധിച്ച ചര്‍ച്ചയും നടന്നെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഏതാണ്ട് 6,30,000 ഇന്ത്യന്‍ പ്രവാസികള്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ടാണ് തൊഴിലെടുക്കന്നത്. ഇവരുടെ ക്ഷേമകാര്യത്തില്‍ ഇടപെടാമെന്ന് ഖത്തര്‍ ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി.

നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വേളയിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. കൂടുതല്‍ ലോക രാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തി ഇപ്പോഴുള്ള ഉപരോധത്തെ മറികടക്കാനാണ് ഖത്തറിന്റെ ശ്രമം. അടുത്തിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സന്ദര്‍ശന വിസ വേണ്ടെന്ന് ഖത്തര്‍ തീരുമാനിച്ചിരുന്നു. തീവ്രവാദബന്ധം ആരോപിച്ചാണ് ഖത്തറിനെതിരെ അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications