ജയാ ബച്ചനെതിരെ നര്‍ത്തകി പരാമര്‍ശം, ബിജെപിയിലെത്തിയ നരേഷ് അഗര്‍വാള്‍ കുരുക്കില്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ലഖ്‌നൗ: മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ വിവാദത്തിന്റെ ഭാരവുമായിട്ടാണ് അദ്ദേഹം ബിജെപിയിലെത്തിയിരിക്കുന്നത്. യുപിയില്‍ ജയാബച്ചന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ടത്. എന്നാല്‍ അദ്ദേഹം ജയാ ബച്ചനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിവാദം കത്തിപ്പടരുകയാണ്. സിനിമയില്‍ ആടിപ്പാടുന്ന ഒരു നൃത്തക്കാരിയുമായിട്ടാണ് തന്നെ പരിഗണിക്കുന്നത്. ഞാനിവിടെ നില്‍ക്കുന്ന രാജ്യസഭാ സീറ്റെന്ന വ്യവസ്ഥയുമായിട്ടല്ലെന്നായിരുന്നു വിവാദ പരാമര്‍ശം.

വെറുമൊരു നര്‍ത്തകിയാണ് അവര്‍, പറയുന്നതൊന്നും കാര്യമാക്കേണ്ട, ജയപ്രദയുമായി തുറന്ന പോരിന് അസംഖാന്‍

1

ദേശീയ പാര്‍ട്ടിയല്ലെങ്കില്‍ സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവാണ് ബിജെപിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം നരേഷിന്റെ പ്രസ്താവനയെ തുടര്‍ന്ന് ബിജെപിയിലെ നേതാക്കള്‍ തന്നെ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ബിജെപിയിലേക്ക് നരേഷിന് സ്വാഗതം എന്നാല്‍ ജയാ ബച്ചനെതിരെ അദ്ദേഹം പറഞ്ഞത് മാപ്പുനല്‍കാനാവാത്ത കുറ്റമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. നരേഷിന്റെ പ്രസ്താവനയെ ബിജെപി വക്താവ് സംപിത് പത്രയും അവഗണിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി വിട്ടെങ്കില്‍ എസ്പി നേതാക്കളായ മുലായം സിങ്ങിനെയും രാംഗോപാല്‍ യാദവിനെയും തള്ളിപറയാന്‍ നരേഷ് തയ്യാറായിട്ടില്ല. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തി ഉത്തര്‍പ്രദേശില്‍ ക്ഷയിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2

നരേഷ് അഗര്‍വാളിനൊപ്പം അദ്ദേഹത്തിന്റെ മകനും എസ്പിയുടെ സിറ്റിങ് എംഎല്‍എയുമായി നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്്. ഇത് എസ്പിക്ക് വലിയ ക്ഷീണമാകും. ഹര്‍ദോയി മണ്ഡലത്തില്‍ നിന്ന് എഴ് തവണ നിയമസഭയിലെത്തിയ വ്യക്തിയാണ് നരേഷ് അഗര്‍വാള്‍. നേരത്തെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും നരേഷ് ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം അദ്ദേഹവുമായി അകല്‍ച്ചയിലായിരുന്നു.

'താമര വസന്തം' അധികകാലമില്ല? ബിജെപിയെ തോൽപ്പിക്കാൻ ശത്രുക്കൾ ഒന്നിക്കുന്നു! തുടക്കം യുപിയിൽ...

രാമക്ഷേത്ര പ്രചാരകനെ എടുത്തു പുറത്തിട്ട് ബിജെപി; എസ്പി വിട്ടവരെ അടുപ്പിച്ചു!! തന്ത്രങ്ങള്‍ ഇങ്ങനെ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sushma swaraj scolds naresh agarwal on comments against jaya bachchan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്