കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ റെയ്ഡില്‍ സംശയമുണ്ടെന്ന് വിശാല്‍; എല്ലാം വ്യക്തമായി പ്ലാന്‍ ചെയ്തത്, പ്രതികാര നടപടി തന്നെ

  • By Gowthamy
Google Oneindia Malayalam News

മെര്‍സല്‍ വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ബിജെപിയെ അപമാനിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ബിജെപി നടന്‍ വിജയ്‌ക്കെതിരെ തിരിഞ്ഞതോടെ ഒറ്റക്കെ
ട്ടായി തന്നെ തമിഴകം ബിജെപിയെ ചെറുത്തു നിന്നു. ഇതിനു പി്ന്നാലെ ബിജെപി പ്രതികാര നടപടി ആരംഭിച്ചിരിക്കുകയാണെന്നാണ് ആരോപണം.

വീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെവീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ

കഴിഞ്ഞ ദിവസം തമിഴ് താരവും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിന്റെ നിര്‍മ്മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. തന്റെ ഓഫീസിലുണ്ടാ പരിശോധ അപ്രതീക്ഷിതമായി ഉണ്ടായതല്ലെന്നാണ് വിശാല്‍ പറയുന്നത്.

അപ്രതീക്ഷിതമല്ല

അപ്രതീക്ഷിതമല്ല

തന്റെ നിര്‍മ്മാണക്കമ്പനിയില്‍ കഴിഞ്ഞ ദിവസം ഐടി വകുപ്പ് നടത്തിയ പരിശോധന അപ്രതീക്ഷിതമായി ഉണ്ടായതല്ലെന്നാണ് വിശാല്‍ പറയുന്നത്. പരിശോധനയ്ക്കു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിശാല്‍.

ബിജെപിക്കെതിരെ വന്നതിനു പിന്നാലെ

ബിജെപിക്കെതിരെ വന്നതിനു പിന്നാലെ

മെര്‍സല്‍ വിവാദത്തില്‍ ബിജെപിക്കെതിരെ രംഗത്തു വന്നതിനു പിന്നാലെയാണ് പരിശോധനയെന്നും അതിനാല്‍ സംശയം ഉണ്ടെന്നും വിശാല്‍ പറയുന്നു. മെര്‍സല്‍ വിവാദത്തില്‍ നടന്‍ വിജയിയെ പിന്തുണച്ചതിലുള്ള പ്രകികാര നടപടിയാണോ ഇതെന്നാണ് സംശയം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യേറ്റം

അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കൈയ്യേറ്റം

ദീപാലിക്ക് റിലീസ് ചെയ്ത വിജയ് ചിത്രമായ മെര്‍സലില്‍ ജിഎസ്ടിക്കെതിരെയും നോട്ട് നിരോധനത്തിനെതിരെയും ഡിജിറ്റല്‍ ഇന്ത്യയ്‌ക്കെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് ബിജെപി രംഗത്തെത്തിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കൈയ്യേറ്റം എന്നാണ് വിശാല്‍ പറയുന്നത്.

നികുതി വെട്ടിപ്പ് നടത്തി

നികുതി വെട്ടിപ്പ് നടത്തി

വിശാലിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി 50 ലക്ഷം രപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് പരിശോധന നടത്തിയത്. മുന്നു മണിക്കൂറോളം ആദായ നികുതി വകുപ്പ് വടപളനിയിലെ വിശാലിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ പരിശോധന നടത്തി.

 രാജയ്‌ക്കെതിരെ പറഞ്ഞത്

രാജയ്‌ക്കെതിരെ പറഞ്ഞത്

വിജയിയുടെ പുതിയ ചിത്രമായ മെര്‍സല്‍ താന്‍ ഇന്റര്‍ നെറ്റില്‍ കണ്ടിരുന്നുവെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞിരുന്നു. ഇതിനെതിരെ വിശാല്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിലുള്ള പ്രതീകാര നടപടിയാണ് പരിശോധന എന്നാണ് സൂചന.

 പൈറസിയെ പിന്തുണയ്ക്കുന്നു

പൈറസിയെ പിന്തുണയ്ക്കുന്നു

ഒരു ദേശീയ നേതാവ് തന്നെ മെര്‍്‌സല്‍ ഇന്റര്‍നെറ്റില്‍ കണ്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു നാണവുമില്ലാതെ എങ്ങനെ പൈറസിയെ പിന്തുണയ്ക്കുന്നുവെന്ന് വിശാല്‍ ചോദിച്ചിരുന്നു. എന്നാല്‍ ചിത്രം മുഴുവനായി അല്ല കണ്ടതെന്നും വാട്‌സ് ആപ്പ് വഴി അയച്ചു തന്ന ഒരു ക്ലിപ് മാത്രമാണ് കണ്ടതെന്നും രാജ പിന്നീട് വിശദീകരിച്ചിരുന്നു.

മതം സിനിമയിലേക്ക് കൊണ്ടു വരരുത്

മതം സിനിമയിലേക്ക് കൊണ്ടു വരരുത്

സിനിമയിലേക്ക് മതത്തെ വലിച്ചിഴയ്ക്കരുതെന്ന് വിശാല്‍ എച്ച് രാജയോട് പറയുന്നു. വിജയ്ക്ക് ജോസഫ് എന്ന പേര് വളരെ മനോഹരമാണെന്നും വിശാല്‍ പറഞ്ഞു.

 വിജയ് ക്രിസ്ത്യന്‍ ആയതിനാല്‍

വിജയ് ക്രിസ്ത്യന്‍ ആയതിനാല്‍

ചിത്രത്തില്‍ വിജയ് മോദി സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനി ആയതിനാലാണെന്ന് രാജ പറഞ്ഞിരുന്നു. ഇതോടൊപ്പം വിജയിയുടെ പേര് ജോസഫ് വിജയ് ആണെന്ന് വ്യക്തമാക്കുന്നതിന് ഐഡി കാര്‍ഡും പ്രചരിപ്പിച്ചിരുന്നു.

English summary
suspect over it department raid in vishal's company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X