സര്‍പാഞ്ചിനെയും മകനെയും വെടിവച്ച് കൊന്നു

മിര്‍ സംഭവസ്ഥലത്തും മകന്‍ ആശുപത്രിയിലെത്തിയ്ക്കുന്നതിനിടെയുമാണ് മരിച്ചത്. അഞ്ജാതരായ ഒരു സംഘം ഇവരുടെ വീടിന് സമീപമെത്തി വെടിയുതിര്‍ക്കുകയായിരുന്നു
എന്നാല്‍ കാശ്മീരില്‍ ഈ മാസം കൊല്ലപ്പെടുന്ന രണ്ടാമത്തെ സര്‍പാഞ്ചാണ് മിര്‍. വ്യാഴാഴ്ച മറ്റൊരു സര്‍പാഞ്ചും ഇത്തരത്തില്‍ വിഘടനവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പുല്‍വാമ ജില്ലയിലാണ് സംഭവം നടന്നത്.
അഞ്ജാതരായ രണ്ട് പേര്‍ സര്‍പാഞ്ചായ മുഹമ്മദ് അമിന്‍ പണ്ഡിതിന്റെ വീട്ടിലെത്തിയശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങള്‍ സംസാരിയ്ക്കുന്നതിനായി പുറത്തേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. സര്‍പാഞ്ച് പുറത്തേയ്ക്കിറങ്ങിയതും അക്രമികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിയ്ക്കുകയായിരുന്നു.
വിഘടനവാദികള്‍ കാശ്മീരില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പലപ്പോഴും പ്രതികളെ കണ്ടെത്താന്‍ കഴിയാറില്ല. മൂന്ന് ദിവസത്തിന്റെ വ്യത്യാസത്തില്‍ നടന്ന ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് വിഘടനവാദികള്‍ തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications