Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഘോഷിനെ അടക്കം വെട്ടി സുവേന്ദു, ബംഗാളില്‍ അമിത് ഷായ്ക്ക് തുല്യം, ബിജെപി പിളര്‍പ്പിലേക്ക്?

കൊല്‍ക്കത്ത: ബംഗാള്‍ ബിജെപിയില്‍ സുവേന്ദു അധികാരിയുടെ സ്വാധീനം വര്‍ധിക്കുന്നു. ബിജെപിയുടെ പിളര്‍പ്പിലേക്ക് ഇത് നയിക്കുമോ എന്നാണ് നേതാക്കളില്‍ പലരും സംശയിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വളരെ ആകാംഷയോടെയാണ് ഈ നീക്കത്തെ കാണുന്നത്. അമിത് ഷായുടെ റോളിലേക്ക് ബംഗാളില്‍ വളര്‍ന്നിരിക്കുകയാണ് സുവേന്ദു. പല നേതാക്കളും ഈ നീക്കത്തില്‍ കലിപ്പിലാണ്. ബിജെപിക്കൊപ്പം തുടക്കം കാലം നിന്നിരുന്ന പലരെയും സുവേന്ദു വെട്ടിയൊതുക്കുകയാണ്.

1

അമിത് ഷായുമായി നേരിട്ട് പല യോഗങ്ങളിലും സുവേന്ദുവാണ് പോകുന്നത്. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് കാര്യങ്ങളൊന്നും അറിയുന്നില്ല. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ കാര്യം ദിലീപ് ഘോഷ് അറിഞ്ഞിരുന്നില്ല. അമിത് ഷാ എല്ലാ കാര്യങ്ങളും സുവേന്ദുവിനോടാണ് ചോദിച്ചറിഞ്ഞത്. മന്ത്രിസഭാ പുനസംഘടന എന്ന് നടക്കുമെന്ന് പോലും ദിലീപ് ഘോഷിനെ അറിയിച്ചിരുന്നില്ല. എത്ര മന്ത്രിമാര്‍ ബംഗാളില്‍ നിന്നുണ്ടാവുമെന്നും അദ്ദേഹം അറിഞ്ഞില്ല. ശന്തനു താക്കൂറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് സുവേന്ദുവിന്റെ സ്വാധീനമാണ്.

അമിത് ഷായുമായി ചര്‍ച്ചകള്‍ നടത്തിയാണ് ശന്തനുവിനെ മന്ത്രിസഭയിലെത്തിക്കാന്‍ സുവേന്ദുവിന് സാധിച്ചത്. മിഡ്‌നാപൂര്‍ മേഖലയിലാണ് ഹാല്‍ദിയ തുറമുഖം. ഇവിടെ നിന്നുള്ള നേതാവാണ് ശന്തനു താക്കൂര്‍. സുവേന്ദുവിന്റെ രാഷ്ട്രീയ നീക്കം കൂടിയാണിത്. മിഡ്‌നാപൂര്‍ സുവേന്ദുവിന്റെ രാഷ്ട്രീയ കോട്ടയാണ്. മാട്ടുവ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ശന്തനു. ബംഗാളില്‍ രണ്ടാമത്തെ വലിയ വിഭാഗമാണ് ഇവര്‍. എന്നാല്‍ സുവേന്ദുവിനൊപ്പം ബിജെപിയിലെത്തിയ പലരും അതൃപ്തിയിലാണ്. മമതയെ പരാജയപ്പെടുത്തിയതാണ് സുവേന്ദുവിനെ അമിത് ഷാ ഹീറോയായി കാണാന്‍ കാരണം.

സുവേന്ദുവിന്റെ ഈ വളര്‍ച്ചയാണ് മുകുള്‍ റോയിയെ തിരിച്ച് തൃണമൂലില്‍ എത്തിച്ചത്. ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയുടെ വിശ്വസ്തനായിരുന്നു മുകുള്‍ റോയ്. എന്നാല്‍ സുവേന്ദുവിന്റെ ഈ വളര്‍ച്ചയില്‍ കൈലാഷ് വിജയ് വര്‍ഗീയക്ക് അടക്കം താല്‍പര്യമില്ല. രജിബ് ബാനര്‍ജി അടക്കം പാര്‍ട്ടി വിടാന്‍ നില്‍ക്കുന്നതിന്റെ കാരണവും സുവേന്ദുവാണ്. ദിലീപ് ഘോഷ് അടക്കം വിമത ഭീഷണിയുമായി മുന്നിലുണ്ട്. സൗമിത്ര ഖാനും ഇത്തരമൊരു ഭീഷണി നടത്തിയിരുന്നു. ഒടുവില്‍ അ മിത് ഷാ ഇടപെട്ടാണ് സൗമിത്രയുടെ രാജി പിന്‍വലിപ്പിച്ചത്.

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

    അമിത് ഷാ സുവേന്ദുവില്ലാതെ ബിജെപിക്ക് മുന്നോട്ട് പോകില്ലെന്നാണ് കരുതുന്നത്. സംഘടനാപരമായ ശക്തി വര്‍ധിപ്പിക്കുകയാണ് ബിജെപിക്ക് ആവശ്യം. അതുകൊണ്ട് സുവേന്ദുവിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഇനിയും എല്ലാ സഹായവും ലഭിക്കും. നരേന്ദ്ര മോദിയും സുവേന്ദുവിന്റെ മികവിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് പല നേതാക്കളെയും ചൊടിപ്പിച്ചിരിക്കുകയാണ്. പലരും പാര്‍ട്ടി വിടാനുള്ള നീക്കത്തിലാണ്. തൃണമൂല്‍ ഇവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് ബിജെപിയില്‍ പിളര്‍പ്പ് ഉണ്ടായി പുതിയൊരു പാര്‍ട്ടി വരുമോ എന്നും കരുതുന്നവരുണ്ട്.

    ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+