കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമി അഗ്നിവേശിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം.... മര്‍ദനം... വസ്ത്രങ്ങള്‍ വലിച്ചുകീറി

Google Oneindia Malayalam News

റാഞ്ചി: രാജ്യത്ത് മതനിരപേക്ഷവാദികളായ എഴുത്തുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. നരേന്ദ്ര ദബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ ഈ പട്ടികയിലുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലെ പ്രമുഖനായ സ്വാമി അഗ്നിവേശിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ബിജെപിയും ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും വരെ ഇക്കൂട്ടത്തിലുണ്ട്.

അതേസമയം രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിത്വങ്ങളിലൊന്നായ അഗ്നിവേശിനെതിരെ ആക്രമണമുണ്ടായത് ഞെട്ടിപ്പിക്കുന്നതാണ്. ജാര്‍ഖണ്ഡില്‍ സന്ദര്‍ശത്തിനെത്തിയപ്പോഴാണ് ഈ സംഭവം നടന്നത്. നേരത്തെ ഗൗരി ലങ്കേഷിന്റെയടക്കം കൊലപാതകത്തില്‍ ഹിന്ദുത്വ ഗ്രൂപ്പുകളായിരുന്നു പ്രതിസ്ഥാനത്ത്. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ പ്രമുഖരെ കൊല്ലാന്‍ വരെ ഇവര്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

ഞെട്ടിപ്പിക്കുന്ന ആക്രമണം

ഞെട്ടിപ്പിക്കുന്ന ആക്രമണം

സ്വാമി അഗ്നിവേശ് നേരത്തെ തന്നെ തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ കണ്ണിലെ കരടാണ്. പലവട്ടം അദ്ദേഹത്തിനെതിരെ പരസ്യമായ ഭീഷണി ഇക്കൂട്ടര്‍ മുഴക്കുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് അദ്ദേഹം ജാര്‍ഖണ്ഡില്‍ സന്ദര്‍ശത്തിനെത്തിയത്. ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തിനെതിരെ ആക്രമണവുമായി എത്തിയത്. തൊട്ടുപിന്നാലെ തന്നെ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ജാര്‍ഖണ്ഡിലെ പാകുര്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.

വസ്ത്രങ്ങള്‍ വലിച്ചുകീറി

വസ്ത്രങ്ങള്‍ വലിച്ചുകീറി

കടുത്ത ക്രൂരതയാണ് അഗ്നിവേശിനോട് ഇവര്‍ കാണിച്ചത്. മര്‍ദിച്ചതിന് പുറമേ അഗ്നിവേശിന്റെ വസ്ത്രങ്ങള്‍ ഇവര്‍ വലിച്ചുകീറുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ അഗ്നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ ബിജെപി നേരത്തെ തന്നെ കടുത്ത പ്രതിഷേധത്തിലായിരുന്നു. അതുകൊണ്ട് ഇപ്പോഴുണ്ടായ ആക്രമണം ആസൂത്രിതമായ ആക്രമണമാണെന്ന് പറയേണ്ടി വരും. അഗ്നിവേശിനെതിരെ ജാര്‍ഖണ്ഡില്‍ ഇല്ലാത്ത കാര്യങ്ങളും ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. ആരുടെയും ഇടപെടലോ സഹായമോ അഗ്നിവേശിന് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്തീയ സഭകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു

ക്രിസ്തീയ സഭകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു

സ്വാമി അഗ്നിവേശ് ക്രിസ്തീയ സഭകളും പാകിസ്താനുമായി ചേര്‍ന്ന് ആദിവാസികളെ ഇളക്കി വിടാനാണ് സംസ്ഥാനത്തെത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ സംസ്ഥാനത്ത് വര്‍ഗീയത അഴിച്ചുവിടുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് അഗ്നിവേശാണ്. രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പാകിസ്താനുമായി അഗ്നിവേശിന് ബന്ധമുണ്ടെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാകൂറില്‍ അഗ്നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു ആക്രമണം.

ആസൂത്രിതമായ ആക്രമണം

ആസൂത്രിതമായ ആക്രമണം

തനിക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ നേരത്തെ ആക്രമണം നടത്തുമെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ സഹായം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നു ആക്രമണം. എന്നാല്‍ അതിന്റെ കാരണമറിയില്ല. ഇത്ര വലിയൊരു ആക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തനിക്ക് സുരക്ഷ ഒരുക്കിയിരുന്നില്ല. എന്തുകൊണ്ടാണ് അവര്‍ സുരക്ഷ ഒരുക്കാതിരുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും അഗ്നിവേശ് പറഞ്ഞു.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്ഥിരമായിട്ടുള്ള ഇരയാണ് സ്വാമി അഗ്നിവേശ്. അദ്ദേഹത്തിന് സുരക്ഷ ഒരുക്കാതിരുന്നത് പോലും ഇതിന്റെ ഭാഗമാണ്. കര്‍ശന നിര്‍ദേശവും പോലീസുകാര്‍ക്ക് ലഭിച്ചിരുന്നു. 2011ല്‍ അഗ്നിവേശിനെതിരെ പൊതുമധ്യത്തില്‍ ആക്രമണമുണ്ടായിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്. അമര്‍നാഥിലെ ശിവലിംഗം ഭൗമശാസ്ത്രപരമായ പ്രതിഭാസമാണെന്നും അല്ലാതെ അതൊരു വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അഗ്നിവേശ് പറഞ്ഞു. അവിടേക്ക് തീര്‍ത്ഥാടകര്‍ എന്തിനാണ് പോകുന്നതെന്നും അഗ്നിവേശ് ചോദിച്ചിരുന്നു. ഇതിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ല.... വാപ്പച്ചിയും അങ്ങനെ തന്നെ.... മറുപടിയുമായി ദുല്‍ഖര്‍എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ല.... വാപ്പച്ചിയും അങ്ങനെ തന്നെ.... മറുപടിയുമായി ദുല്‍ഖര്‍

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റില്ലെന്ന് മായാവതി... കാരണം സോണിയ എന്ന് ബിഎസ്പിരാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റില്ലെന്ന് മായാവതി... കാരണം സോണിയ എന്ന് ബിഎസ്പി

English summary
Swami Agnivesh Assaulted by Hindu Fringe Group in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X