കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍നിന്ന് പറഞ്ഞുവിടുമെന്ന് ഭീഷണി, ശൗചാലയം വൃത്തിയാക്കുന്നത് ദളിത് വിദ്യാര്‍ത്ഥികള്‍

  • By Sruthi K M
Google Oneindia Malayalam News

ജയ്പൂര്‍: ദളിത് വിഭാഗത്തില്‍പ്പെട്ടവരോടുള്ള അവഗണനയും പീഡനവും തുടരുന്നു. ജയ്പൂരിലെ ബെനദ ഗ്രാമത്തിലെ രാജ്കിയ മാധ്യമിക് വിദ്യാലയത്തിലാണ് ദളിത് വിദ്യാര്‍ത്ഥികള്‍ പീഡനം അനുഭവിക്കുന്നത്. സ്‌കൂളും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ ടി.സി തന്നു പറഞ്ഞുവിടുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ഭീഷണി.

ദളിത് സ്ത്രീ പാചകക്കാരിയായി, 118ല്‍ 100 കുട്ടികളും സ്‌കൂള്‍ വിട്ടു!ദളിത് സ്ത്രീ പാചകക്കാരിയായി, 118ല്‍ 100 കുട്ടികളും സ്‌കൂള്‍ വിട്ടു!

സ്‌കൂള്‍ ശൗചാലയം പോലും വൃത്തിയാക്കുന്നത് ദളിത് വിദ്യാര്‍ത്ഥികളാണത്രേ. ഈ സ്‌കൂളില്‍ ദിവസവും സ്‌കൂള്‍ അടിച്ചു വാരി വൃത്തിയാക്കുന്നത് ദളിത് വിദ്യാര്‍ത്ഥികളാണ്. നിലവില്‍ സ്‌കൂളില്‍ ജോലിക്കാരിയുണ്ട്, എന്നാല്‍ അവര്‍ വല്ലപ്പോഴും മാത്രമേ വരാറുള്ളൂ. ദളിത് വിദ്യാര്‍ത്ഥികളോടു കാട്ടുന്ന ക്രൂരത പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ സ്‌കൂളിനെതിരെ രംഗത്തുവന്നിരുന്നു.

dalit

എന്നാല്‍, ജോലിക്കാരിയാണ് ശൗചാലയം വൃത്തിയാക്കുന്നതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയത്. ദളിത് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും പരാതിയുണ്ട്. ജോലിക്കാരി മാസത്തിലൊരിക്കല്‍ മാത്രമേ സ്‌കൂളില്‍ വരാറുള്ളൂവെന്നും തങ്ങളാണ് ശൗചാലയവും സ്‌കൂളും വൃത്തിയാക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഇത്തരം ക്രൂരത നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പീഡനം സഹിക്കാന്‍ പറ്റാതെ മിക്ക വിദ്യാര്‍ത്ഥികളും പഠനം നിര്‍ത്തി പോകുന്ന അവസ്ഥയുമുണ്ട്. ഇത്തരം അനാസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

English summary
Sweep the floor or we’ll give you a TC (transfer certificate).” Ram Avtar says this is a threat he often hears at school. In Class VI, the 12-year-old already knows what that means.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X