വിനോദസഞ്ചാരികളെ രക്ഷിക്കാൻ ഭീകരരോട് ധീരമായി പൊരുതിയ സയിദ്; നെഞ്ചുലഞ്ഞ് കുടുംബം
പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ കാശ്മീരിയായ സയിദ് ആദിൽ ഹുസൈൻ ഷായും. ഇവിടുത്തെ കുതിര സവാരിക്കാരനാണ് 28 കാരനായ സയിദ്. മതത്തിന്റെ പേര് പറഞ്ഞ് ഭീകകരർ പാഞ്ഞടുത്തപ്പോൾ അവരുടെ തോക്ക് തട്ടി മാറ്റി തന്റെ കൂടെയുണ്ടായിരുന്ന സഞ്ചാരികളെ രക്ഷിക്കാൻ സയിദ് ശ്രമിച്ചിരുന്നു. എന്നാൽ മറ്റൊരു ഭീകരൻ വന്ന് സയിദിന് നേരെ വെടിയുതിർത്തു. കുടുംബത്തിന്റെ ഏക അത്താണിയാണ് ഭീകരരുടെ തോക്കിൻ മുനയിൽ ഇല്ലാതായത്.
ഇന്നലെ ഉച്ചയോടെയാണ് പഹൽഗാമിൽ നിന്നും ആറ് കിമി അകലെയുള്ള ബൈസാരൻ എന്ന പുൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്. മിനി സ്വിറ്റ്സർലന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടേക്ക് കാൽനടയായും കുതിരപ്പുറത്തുമാണ് സഞ്ചാരികൾക്ക് എത്തിച്ചേരാൻ സാധിക്കുക. താഴെ നിന്ന് ആളുകളെ കുതിരപ്പുറത്ത് കയറ്റി മുകളിൽ എത്തിക്കുന്നതാണ് സയിദിന്റെ ജോലി. ഇന്നലേയും പതിവ് പോലെ ധാരാളം സഞ്ചാരികൾ ഇവിടെയെത്തി.

സയിദിനൊപ്പവും സഞ്ചാരികളുണ്ടായിരുന്നു. ഇതിനിടയിലാണ് പൈൻ കാടുകളിൽ ഒളിച്ച് നിൽക്കുകയായിരുന്ന ഏഴോളം ഭീകരർ സഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്തത്. മതം ചോദിച്ചായിരുന്നു പലർക്ക് നേരേയും ഭീകരവാദികൾ വെടിയുതിർത്തത്. ഇതിനിടയിൽ സയിദിന് മുന്നിലും അവരെത്തി.തന്റെ ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കാൻ ഭീകരർ ശ്രമിച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് പകരം സയിദ് അവരെ നേരിടുകയായിരുന്നു. അവർ ചൂണ്ടിയ റൈഫിൽ സയിദ് തട്ടിപ്പറിച്ചു. ഈ സമയം ഇദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്ന സഞ്ചാരികളിൽ ചിലർ രക്ഷപ്പെട്ടു. എന്നാൽ മറ്റൊരു ഭീകരൻ വന്ന് സയിദിന് നേർക്ക് വെടയുതിർത്തു.
എന്തിന് വേണ്ടിയാണ് അവർ എന്റെ മകനെ കൊന്നത്? അവൻ വളരെ സാധുവായിരുന്നു. ഇതിന് ഉത്തരവാദികളായവരെ വെറുതെ വിടരുത്', കരച്ചിലടക്കാനാവാതെ ആദിൽ ഹുസൈന്റെ പിതാവ് പറഞ്ഞു. 'കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അവൻ. ഇന്നലെയാണ് അവൻ പഹൽഗാമിലേക്ക് പോയത്. മൂന്ന് മണിയോടെയാണ് അവിടെ ഭീകരാക്രമണം നടന്നുവെന്ന വിവരം കേൾക്കുന്നത്. ഞങ്ങൾ ഉടൻ തന്നെ അവനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നാല് മണിയോടെ ഫോൺ ഓണായെങ്കിലും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഇതോടെ ഞങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് ഓടി. അപ്പോൾ മാത്രമാണ് അവനെ ഭീകരർ വകവരുത്തിയതായി ഞങ്ങൾ അറിഞ്ഞത്.
എന്റെ മകൻ രക്തസാക്ഷിയായി, ഞങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനമാർഗം അവനായിരുന്നു. അവന്റെ മരണത്തിന് ഞങ്ങൾക്ക് നീതി വേണം. അവൻ നിരപരാധിയായിരുന്നു. എന്തിനാണ് അവർ അവനെ കൊന്നത് ഇതിന് ഉത്തരവാദിയായവർക്കെതിരെ കർശന നടപടിയുണ്ടാകണം', പിതാവ് പറഞ്ഞു. മകനില്ലാതെ ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മാതാവിന്റെ പ്രതികരണം.
സയിദിന്റെ കുടുംബത്തിന് സർക്കാർ എല്ലാ സംരക്ഷണവും നൽകണമെന്ന് ആദിലിന്റെ അമ്മയുടെ സഹോദരൻ ആവശ്യപ്പെട്ടു. ' കുടുംബത്തിലെ മൂത്ത മകനായിരുന്നു അവൻ. ഭാര്യയും ഒരു കുഞ്ഞുമിണ്ട്. അവനായിരുന്നു കുടുംബത്തിന്റെ നട്ടെല്ല്. ഇപ്പോൾ അവർക്ക് എല്ലാം നഷ്ടമായി. അവർ സാധാരണക്കാരാണ്, അവർക്ക് ഇപ്പോൾ ആരുമില്ലാതായി. അവരെ സഹായിക്കണമെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്. ആദിലിന്റെ കുടുംബത്തിന് ഇപ്പോൾ എക്കാലത്തേക്കാളും സംരക്ഷണവും പിന്തുണയും ആവശ്യമാണ്', അദ്ദേഹം പറഞ്ഞു.
അതേസമയം ആദിലിന്റെ സംസ്കാര ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ സംരക്ഷണവും ഉറപ്പ് നൽകി. ഭീകരരെ തടയാൻ ശ്രമിച്ചതിനാണ് അവർ അവനെ വകവരുത്തിയത്. ഞങ്ങളുടെ എല്ലാ പിന്തുണയും കുടുംബത്തി്ന ഉണ്ടാകും. ആ ഈ ഘട്ടത്തിൽ സർക്കാർ അവരോടൊപ്പം നിൽക്കുമെന്നും അവർക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ഉറപ്പ് നൽകാനാണ് ഞാൻ ഇവിടെ വന്നത്', മുഖ്യമന്ത്രി വ്യക്തമാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications