കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎസ് താക്കൂര്‍ സുപ്രീംകോടതിയുടെ 43ാമത്തെ ചീഫ് ജസ്റ്റിസ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ടിഎസ് താക്കൂര്‍ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഡിസംബര്‍ രണ്ടിന് നിലവിലെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു സ്ഥാനമൊഴിയുന്നതോടെയായിരിക്കും ടിഎസ് താക്കൂറിന്റെ നിയമനം. ഡിസംബര്‍ മൂന്നിന് ടിഎസ് താക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പ്രവേശിക്കും. താക്കൂറിനെ ചീഫ് ജസ്റ്റിസ് ആക്കണമെന്ന് എച്ച്എല്‍ ദത്തു തന്നെയാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

സുപ്രീംകോടതിയുടെ 43ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും ടിഎസ് താക്കൂര്‍. 2009ല്‍ സുപ്രീംകോടതി അഭിഭാഷകനായി സ്ഥാനമേറ്റയാളാണ് താക്കൂര്‍. ഐപിഎല്‍ വാതപവെയ്പ് കേസില്‍ വിധി പറഞ്ഞതും ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ അന്വേഷണ നിരീക്ഷണവും ടിഎസ് താക്കൂര്‍ കൈകാര്യം ചെയ്തിരുന്നു.

tsthakur

സീനിയോറിറ്റി പരിഗണിച്ചാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നത്. കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തശേഷം നിയമന ശുപര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറും. രാഷ്ട്രപതിയാണ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്.

ഒരു വര്‍ഷവും ഒരു മാസവും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ടിഎസ് താക്കൂര്‍ സേവനമനുഷ്ഠിക്കും. ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ താക്കൂര്‍ സിവില്‍, ക്രമിനല്‍, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധനാണ്.

English summary
Senior-most judge of the Supreme Court Justice T S Thakur was appointed the next Chief Justice of India on Wednesday. He will take over from Justice H L Dattu on December 3.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X