കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ നിര്‍മിച്ചത് ജയ്പൂര്‍ രാജാവിന്റെ ഭൂമിയില്‍; രേഖയുണ്ടെന്ന് ബിജെപി എംപി

Google Oneindia Malayalam News

ജയ്പൂര്‍: താജ്മഹലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ വിവാദങ്ങളാണ് ബിജെപി ഉന്നയിക്കുന്നത്. താജ്മഹല്‍ നിര്‍മിച്ചത് ജയ്പൂര്‍ രാജാവ് ജയ് സിങിന്റെ ഭൂമിയിലാണ് എന്ന് ബിജെപി എംപി ദിയ കുമാരി അവകാശപ്പെട്ടു. രാജകുടുംബത്തിന്റെ കൈവശം ഇതിന്റെ രേഖയുണ്ടെന്നും അവര്‍ പറഞ്ഞു. താജ്മഹലുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വസ്തുതകള്‍ അറിയാന്‍ താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറന്നു പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. താജ്മഹല്‍ നിര്‍മിക്കുന്നതിന് മുമ്പ് എന്തായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. അതറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജയ്പൂര്‍ രാജകുടുംബത്തിന്റെ കൈവശം രേഖകളുണ്ട്. ആവശ്യമെങ്കില്‍ ഇവ നല്‍കാന്‍ തയ്യാറാണെന്നും രാജകുടുംബാംഗം കൂടിയായ കുമാരി പറഞ്ഞു.

വില കൊടുത്ത് വാങ്ങിയ ഭൂമിയാണോ. എത്രയാണ് കൊടുത്തത്. ആ പണം രാജകുടുംബം സ്വീകരിച്ചോ തുടങ്ങിയ കാര്യങ്ങളെല്ലാം അറിയേണ്ടതുണ്ട്. രേഖകള്‍ ഞാന്‍ പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആധികാരികമായി എനിക്ക് പറയാന്‍ സാധിക്കില്ല. ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റേതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഗള്‍ ഭരണാധികാരി അത് വാങ്ങുകയായിരുന്നുവെന്നും ദിയ കുമാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

t

താജ്മഹലിന്റെ 20 മുറികള്‍ തുറന്നുപരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അയോധ്യ ജില്ലയിലെ ബിജെപി മീഡിയ സെല്‍ മേധാവി ഡോ. രജ്‌നീഷ് ആണ് ലഖ്‌നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. താജ്മഹലിന്റെ 20 മുറികള്‍ തുറന്ന് പരിശോധിച്ച് അകത്ത് ഹിന്ദു ബിംബങ്ങളും ശിലാ ലിഖിതങ്ങളുമുണ്ടോ എന്ന് നോക്കണമെന്നാണ് ആവശ്യം. പുരാവസ്തു വകുപ്പിന് വേണ്ട നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജിയെ പിന്തുണച്ചാണ് ദിയ കുമാരി എംപി പ്രതികരിച്ചത്. സത്യം അറിയാന്‍ മുറികള്‍ തുറക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പിസി ജോര്‍ജിനെതിരായ സര്‍ക്കാര്‍ നീക്കം പാളുന്നു; കോടതിയില്‍ ഫലിച്ചില്ല... പിസി കൂടി പറയട്ടെ...പിസി ജോര്‍ജിനെതിരായ സര്‍ക്കാര്‍ നീക്കം പാളുന്നു; കോടതിയില്‍ ഫലിച്ചില്ല... പിസി കൂടി പറയട്ടെ...

ഡോ. രജ്‌നീഷിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. താജ്മഹലിലെ മുറികള്‍ തുറന്ന് പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന് ചില അഭിഭാഷകര്‍ പരാതിപ്പെട്ടിരുന്നു. 2015ലായിരുന്നു ഇവരുടെ പരാതി. 2017ല്‍ സമാനമായ കാര്യം ബിജെപി നേതാവ് വിനയ് കത്യാര്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ച് ബിംബങ്ങള്‍ അകത്തുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് വിനയ് കത്യാര്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ നിര്‍മിച്ചത് ജയസിംഹ രാജാവാണ് എന്നായിരുന്നു ബിജെപി നേതാവ് ആനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാദം. പുരാവസ്തു വകുപ്പ് ഇത്തരം വാദങ്ങള്‍ നേരത്തെ തള്ളുകയാണ് ചെയ്തത്.

English summary
Taj Mahal Built Land Was Jaipur Royal Family; Claim BJP MP Diya Kumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X