കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വർഗീയത? താജ്മഹൽ വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് സർക്കാർ, സംസ്കാരത്തിന്റെ പ്രതിരൂപമല്ലെന്ന്!

  • By Akshay
Google Oneindia Malayalam News

ലക്നൗ: ഉത്തർപ്രദേശിൽ വരുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ താജ്മഹൽ ഇല്ല. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ പട്ടികയിൽ നിന്നാണ് ലോകാത്ഭുതങ്ങലിൽ ഒന്നായ താജ്മഹലിനെ സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ ലഘുലേഖയിലാണ് താജ്മഹലിനെ ഒഴിവാക്കിയത്. ടൂറിസം മന്ത്രി റിതാ ബഹുഗുണയാണ് ലഘുലേഖ പുറത്തിറക്കിയത്.

കോണ്‍ഗ്രസ്, എസ്പി, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവന്നു. ഹിന്ദുത്വവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവം വിവദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി.

എല്ലാ പരിഗണനയും നൽകും

എല്ലാ പരിഗണനയും നൽകും

താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്‍റെ ഭാഗമാണെന്നും എല്ലാ പരിഗണനയും നല്‍കുന്നുണ്ടെന്നും ടൂറിസം മന്ത്രി റിതാ ബഹുഗുണ ജോഷി വ്യക്തമാക്കി.

താജ്മഹൽ വിവാദ സ്ഥലത്ത്

താജ്മഹൽ വിവാദ സ്ഥലത്ത്

എന്നാല്‍, താജ്മഹൽ വിവാദസ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും ശിവക്ഷേത്രം നിന്നിടത്താണ് താജ്മഹല്‍ നിര്‍മിച്ചതെന്നുമായിരുന്നു യുപിയിലെ ബിജെപിയുടെ ഔദ്യോഗിക വക്താവ് അനില സിങ്ങിന്‍റെ പ്രതികരണം.

ഗോരഖ്പൂരിലെ ക്ഷേത്രം

ഗോരഖ്പൂരിലെ ക്ഷേത്രം

മുഖ്യമന്ത്രിയോഗി ആദ്ത്യനാഥ് പ്രധാനപുരോഹിതനായ ഗോരഖ്പൂരിലെ ക്ഷേത്രം വരെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനെ പട്ടിതയിൽ ഉൾപ്പെടുത്തിയില്ല.

60 ലക്ഷം സഞ്ചാരികൾ

60 ലക്ഷം സഞ്ചാരികൾ

വര്‍ഷം 60 ലക്ഷം സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിരൂപമാണ് താജ്മഹൽ.

പണം അനുവദിച്ചില്ല

പണം അനുവദിച്ചില്ല

യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ താജ്മഹലിന്‍റെ സംരക്ഷണത്തിന് പണം അനുവദിക്കാതിരുന്നത് നേരത്തെ വിവാദമായിരുന്നു.

ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിരൂപമല്ല

ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിരൂപമല്ല

താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രതിരൂപമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

English summary
Taj Mahal, one of the Seven Wonders of the World and a UNESCO World Heritage site, has failed to feature in Uttar Pradesh's recent tourism booklet namely 'Uttar Pradesh Paryatan-Apaar Sambhavnayen' .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X