കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍; എട്ട് പേരെ കൊല്ലുമെന്ന് ഭീഷണി!! ജയിലിലടച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
പ്രമുഖ നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ അറസ്റ്റില്‍. സേലത്ത് നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചെന്നൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സേലത്തെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അക്രമത്തിന് പ്രേല്‍സാഹിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. നാം തമിഴല്‍ കക്ഷിയുടെ പ്രവര്‍ത്തകന്‍ കൂടിയാണിദ്ദേഹം. സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിക്കുകയും കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്ത സംഭവമാണ് മന്‍സൂര്‍ അലി ഖാനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. സംഭവത്തിന്റെ വിശദീകരണം ഇങ്ങനെ....

സംഘര്‍ഷ സാധ്യത

സംഘര്‍ഷ സാധ്യത

സേലം പോലീസ് ഞായറാഴ്ചയാണ് ചെന്നൈയിലെത്തി മന്‍സൂര്‍ അലി ഖാനെ അദ്ദേഹത്തിന്റെ ചൂലൈമേടിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ശക്തമായ പോലീസ് അകമ്പടിയോടെയാണ് സേലത്തേക്ക് കൊണ്ടുവന്നത്. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.

സേലം-ചെന്നൈ എട്ടുവരിപ്പാത

സേലം-ചെന്നൈ എട്ടുവരിപ്പാത

സേലം ചെന്നൈ എട്ട് വരിപ്പാതയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും അക്രമത്തിന് പ്രേരിപ്പിക്കുകയുമാണ് മന്‍സൂര്‍ അലി ഖാന്‍ ചെയ്തതെന്ന് പോലീസ് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ 10000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഹരിത ഇടനാഴിയാണ് സേലം-ചെന്നൈ എട്ട് വരിപ്പാത. ഇത് നടപ്പായാല്‍ കര്‍ഷകര്‍ പെരുവഴിയിലാകുമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പ്രസംഗിച്ചത്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

സേലത്ത് പാത കടന്നുപോകുന്ന പ്രദേശവാസികള്‍ക്ക് ഏറെ സ്ഥലം നഷ്ടമാകുന്നുണ്ട്. കൃഷി ഭൂമിയാണ് നഷ്ടമാകുന്നതില്‍ ഏറെയും. കൂടാതെ വനഭൂമിയും പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നുണ്ട്. ഇതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം നിലനില്‍ക്കവെയാണ് അവരോട് പിന്തുണ പ്രഖ്യാപിച്ച് മന്‍സൂര്‍ അലി ഖാന്‍ പ്രസംഗിച്ചത്. സേലം തീവെട്ടിപ്പെട്ടി എന്ന സ്ഥലത്ത് വച്ചാണ് നടന്‍ വിവാദ പ്രസ്താവന നടത്തിയതത്രെ.

ഭീഷണി ഇങ്ങനെ

ഭീഷണി ഇങ്ങനെ

സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ എട്ട് പേരെ തനിക്ക് വധിക്കേണ്ടി വരുമെന്നാണ് മന്‍സൂര്‍ അലി ഖാന്‍ ഭീഷണിപ്പെടുത്തിയത്. ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് സേലത്തേക്ക് കൊണ്ടുവരുന്നതിനിടെയും മന്‍സൂര്‍ അലി ഖാന്‍ തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. ആതൂറില്‍ വച്ചാണ് നടന്‍ തന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ചത്.

സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി

സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി

എട്ടുവരിപ്പാതയ്ക്ക് എതിരാണ് കര്‍ഷകര്‍. എന്നാല്‍ സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായിട്ടാണ് എക്‌സ്പ്രസ് ഹൈവേ കാണുന്നത്. 41 ഏകര്‍ വനഭൂമി മാത്രമേ പാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്നുള്ളൂവെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറയുന്നു. സേലത്ത് എത്തിച്ച മന്‍സൂര്‍ അലി ഖാനെ തീവെട്ടിപ്പെട്ടി പോലീസ് സ്‌റ്റേഷനിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി.

മന്‍സൂര്‍ അലി ഖാന്‍ ഇപ്പോള്‍

മന്‍സൂര്‍ അലി ഖാന്‍ ഇപ്പോള്‍

ശേഷം ഓമാലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇപ്പോള്‍ സേലം സെന്‍ട്രല്‍ ജയിലിലാണ് മന്‍സൂര്‍ അലി ഖാന്‍. അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കുള്ള സ്ഥലമാണ് ജയിലെന്നായിരുന്നു അറസ്റ്റിനോടുള്ള ഫിഷറീസ് മന്ത്രി ഡി ജയകുമാറിന്റെ പ്രതികരണം.

English summary
Tamil actor Mansoor Ali Khan held, taken to Salem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X