Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് കക്കൂസ് കഴുകിച്ചു

തിരുനെല്‍വേലി: രാജ്യത്ത് വീണ്ടും ജാതി അധിക്ഷേപം ഇത്തവണ ഇരയാകേണ്ടിവന്നത് സ്‌കൂള്‍ കുട്ടികള്‍. തമിഴ് നാട്ടില്‍ ദളിത് വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിപ്പിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കിച്ചു. ടോയ്‌ലറ്റ് വൃത്തിയാക്കിച്ച സംഭവത്തില്‍ എട്ട് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിരുനെല്‍വേലിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത് . കലക്കാടിന് സമീപം കീലാപതി പാണ്ടിതാന്‍ കുറിച്ചിയിലെ സ്‌കൂളിനെതിരേയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.സംഭവത്തിനെതിരേ നടന്ന പ്രതിഷേധം ശക്തമായിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഏറ്റെടുത്തതോടെ സംഭവം കൂടുതല്‍ വഷളായ നിലയിലാണ്.

toilet

കഴിഞ്ഞ 8മാസമായി ദളിത് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സമയത്തിന് ശേഷം നിര്‍ബ്ബന്ധിച്ച് കക്കൂസ് കഴുകിച്ചിരുന്നതായും ഇക്കാര്യം ചെയ്യാന്‍ വിസമ്മതിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നാണ് ആരോപണം.

ആറാം ക്ലാസ്‌ മുതല്‍ എട്ടാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ത്ഥികളെ കൊണ്ടായിരുന്നു ചെയ്യിച്ചിരുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചില ഗ്രാമവാസികള്‍ തുടങ്ങിവെച്ച പ്രതിഷേധം ദളിത് ക്ഷേമ സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+