കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്ത് മത്സരം ജയയും കരുണാനിധിയും തമ്മില്‍

Google Oneindia Malayalam News

ചെന്നൈ: ഏപ്രില്‍ 24 ന് പോളിംഗ് ബൂത്തിലേക്ക് പോകും മുന്‍പ് ഒരുപാട് കണക്കുകള്‍ കൂട്ടിക്കിഴിക്കാനുണ്ട് തമിഴ്‌നാട്ടിന്. മറ്റൊരു സ്വാതന്ത്ര്യസമരമാണ് പതിനാറാമത് ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നാണ് മുഖ്യമന്ത്രി ജയലളിത വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്ന പ്രധാനകക്ഷികളായ ബി ജെ പി, എ ഐ എ ഡി എം കെ. ഡി എം കെ, ഡി എം ഡി കെ എന്നീ കക്ഷികളെയെല്ലാം തമിഴ്‌നാട്ടില്‍ കാണാം എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.

മുഖ്യമന്ത്രി ജയലളിത നയിക്കുന്ന എ ഐ എ ഡി എം കെയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട് തമിഴ്‌നാട്ടില്‍. 14 മുതല്‍ 20 സീറ്റുകള്‍ വരെ ജയലളിത ഇത്തവണ പിടിക്കും എന്നാണ് കരുതപ്പെടുന്നത്. സി പി ഐ- സി പി എം പാര്‍ട്ടികളും തലൈവിക്കൊപ്പമുണ്ട്. തമിഴ് വിഷയത്തില്‍ യു പി എയുമായി ഇടഞ്ഞെങ്കിലും ഡി എം കെയുടെ വോട്ട് ഷെയറിംഗ് തമിഴ്‌നാട്ടില്‍ മുകളിലേക്ക് തന്നെയാണ് പോകുന്നത്. 10 - 16 സീറ്റുകള്‍ വരെ ഡി എം കെയ്ക്ക് കിട്ടിയേക്കും എന്നാണ് അഭിപ്രായ സര്‍വ്വേകള്‍ വിലയിരുത്തുന്നത്.

tamilnadu

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ബി ജെ പിയുടെ വോട്ട് ശതമാനം താഴേക്ക് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസം കൊണ്ട് ബി ജെ പിക്ക് നാല് ശതമാനം വോട്ടുകള്‍ കുറഞ്ഞതായി സി എന്‍ എന്‍ - ഐ ബി എന്‍ സര്‍വ്വേ പറയുന്നു. നടന്‍ വിജയകാന്തിന്റെ ഡി എം ഡി കെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് ബി ജെ പി. പരമാവധി മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനാണ് സാധ്യത. 5 മുതല്‍ 9 സീറ്റുകളില്‍ വരെ മറ്റുള്ളവര്‍ ജയിച്ചേക്കും എന്ന പ്രവചനത്തില്‍ ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും വിശ്വാസം അര്‍പ്പിക്കുന്നു.

39 സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. കഴിഞ്ഞ തവണ ഇതില്‍ 27 എണ്ണം കോണ്‍ഗ്രസിനും സഖ്യകക്ഷിയായ ഡി എം കെയ്ക്കുമായിരുന്നു. 18 സീറ്റുകളോടെ ഡി എം കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് എട്ട് സീറ്റ് കിട്ടി. ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്ക് ഒമ്പത് സീറ്റുകളും സി പി ഐയ്ക്ക് ഒരു സീറ്റും കിട്ടി. എന്നാല്‍ എന്‍ ഡി എയ്ക്ക് തമിഴ്‌നാട്ടില്‍ ഒരു സീറ്റ് പോലും കിട്ടിയില്ല.

സാധ്യതകള്‍: ഡി എം കെയുമായി തെറ്റിയ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാനിടയില്ല. എ ഐ എ ഡി എം കെയ്ക്ക് 20 സീറ്റുകള്‍ വരെ കിട്ടുകയും മൂന്നാം മുന്നണി ഭരിക്കാനുള്ള എണ്ണം തികയ്ക്കുകയും ചെയ്താല്‍ തമിഴ്‌നാടിന് ഒരു പ്രധാനമന്ത്രിയെ ജയലളിതയിലൂടെ ലഭിച്ചുകൂടായ്കയില്ല. എന്നാല്‍ എന്‍ ഡി എയാണ് കേവലഭൂരിപക്ഷത്തിന് അടുത്തെത്തുന്നതെങ്കില്‍ ജയ മോദിയെ പിന്തുണച്ചേക്കും എന്നൊരു അഭ്യൂഹവുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമില്ലെങ്കിലും ഒരു ആവശ്യഘട്ടത്തില്‍ ജയലളിത സഹായിക്കുമെന്ന പ്രതീക്ഷ ബി ജെ പിക്ക് ഉണ്ട്. നരേന്ദ്രമോദി വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുകയും വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന നേതാവ് കൂടിയാണത്രെ പുരൈട്ചി തലൈവി.

English summary
Tamil Nadu poll tracker: AIADMK has clear advantage on DMK, Congress and BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X