കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജല്ലിക്കെട്ടിൽ കോൺഗ്രസിന്റെ മുൻ നിലപാട് മറയ്ക്കുന്നതെങ്ങനെ? രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ
ദില്ലി: കോൺഗ്രസിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പലപ്പോഴും ഔദ്യോഗിക നിലപാടുകളാണ്. തമിഴ്നാട്ടിൽ നടക്കുന്ന ജല്ലിക്കെട്ട് കാണുന്നതിനായി കോണ്‍ഗ്രസ് മുന്‍ ദേശിയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ എത്തുന്നത്. തമിഴ്നാട്ടിലെ ആവണിയാപുരത്തെത്തി ഒരു മണിക്കൂര്‍ ജല്ലിക്കെട്ട് മത്സരം കണ്ടതിന് ശേഷമായിരിക്കും അദ്ദേഹം ദില്ലിയിലേക്ക് മടങ്ങുക. രാഹുല്‍ ഗാന്ധിയുടെ സന്ദർശനം കണക്കിലെടുത്ത് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഈ പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. ആവണിയാപുരത്തെ ജല്ലിക്കട്ട് സംഘാടക സമിതിയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ ഗാന്ധി എത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
{photo-feature}