പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം; ലക്ഷദ്വീപ് പ്രതിഷേധത്തില്‍ എംകെ സ്റ്റാലിനും
ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതികരണവുമായി രംഗത്തുവന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയും രംഗത്തെത്തി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശത്ത് ജനവിരുദ്ധ നിയമങ്ങളാണ് അദ്ദേഹം നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടണം. രാജ്യത്തിന്റെ ശക്തി ബഹുസ്വരതയാണ്. അത് കാത്ത് സൂക്ഷിക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന നിയമങ്ങള്‍ അപലപനീയമാണെന്ന് എംഡിഎംകെ അധ്യക്ഷന്‍ വൈക്കോ കുറ്റപ്പെടുത്തി. ദ്വീപ് വാസികളുടെ അടിസ്ഥാന നിയമങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണിത്. പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്നും രാജ്യസഭാ എംപിയായ വൈക്കോ ആവശ്യപ്പെട്ടു.
അതേസമയം, പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് കളക്ടര്‍ എസ് അസ്‌കര്‍ അലി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി. ടൂറിസം മേഖലയില്‍ മാത്രമാണ് മദ്യവില്‍പ്പന അനുവദിച്ചിട്ടുള്ളത്. രോഗികളെ കൊച്ചിയില്‍ എത്തിക്കാനുള്ള സംവിധാനം നിലവിലുണ്ട്. എല്ലാം ദ്വീപിന്റെ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ്. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ ബീഫും ചിക്കനും മാത്രമാണ് ഒഴിവാക്കിയത്. മീനും മുട്ടയുമുണ്ട്. ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. കവരത്തിയില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കും. മോഡല്‍ ഹൈസ്‌കൂളും നിര്‍മിക്കും. ദ്വീപിലെ മല്‍സ്യഗ്രാമമാക്കി മാറ്റുമെന്നും കളക്ടര്‍ പറഞ്ഞു.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
Recommended Video













Click it and Unblock the Notifications