Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിപോയെന്ന് നിതിൻ ഗഡ്കരി,ദുഖകരമായ വാര്‍ത്തയെന്ന് കേജ്രിവാള്‍; ദുഖം രേഖപ്പെടുത്തി നേതാക്കള്‍

ന്യൂഡല്‍ഹി: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ കുടുബം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. സംഭവത്തില്‍ പ്രമുഖ നേതാക്കളും കേന്ദ്ര മന്ത്രിയും ഞോട്ടല്‍ രേഖപ്പെടുത്തി. വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചയോടെ ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ബിപിന്‍ റാവത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു.

ni

സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ സംസാരിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു ജനറല്‍ ബിപിന്‍ റാവത്തും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. സൂളൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അല്‍പസമയത്തിനകം തന്നെ ദുരന്തമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമസേനയുടെ എം.17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

അതേ സമയം കണ്ടെടുത്തവരുടെ സരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റതിനാല്‍ ഇവരാരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അവ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. ആദ്യമെത്തിയത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീടാണ് ഇന്ത്യന്‍ കരസേന ഉദ്യോഗസ്തര്‍ എത്തിയത്. സുളൂര്‍ എയര്‍ കമാന്റില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നേരത്തെ നിരവധി തവണ എംഐ 17 ഹേലികോപ്റ്റര്‍ തകര്‍ന്നു വീണ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കരസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തകര്‍ന്നത് എഐ 17 വിഭാഗത്തില്‍പ്പെട്ട കോപ്റ്ററായിരുന്നു. മോശമായ കാലാവസ്ഥയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മൂടല്‍മഞ്ഞ് ധാരളമായിയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+