രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ചു, ആറ് പേര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ചു. 45കാരിയാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഒഡീഷയില്‍ നിന്നുള്ളവരാണ്. രാമേശ്വരത്തിന് സമീപമുള്ള വടക്കാട്ടിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പാതി കത്തിയ നിലയിലാണ് കണ്ടെത്തിയത്. ചെമ്മീന്‍ കെട്ടിലെ തൊഴിലാളികളാണ് അറസ്റ്റിലായ ആറ് പേരും. ചൊവ്വാഴ്ച്ച ജോലിക്കായി പോയ യുവതി തിരിച്ച് വരാന്‍ വൈകിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വടക്കാട് ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവതി വൈകിയിട്ടും വരാതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.
'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില് അന്വേഷിച്ചാല് കോണ്ഗ്രസ് ബന്ധമറിയാം'
ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ചെമ്മീന്‍ കെട്ടിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് പാതി കത്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ട് നടപടികള്‍ക്കായി രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാര്‍ രോഷാകുലരായി ചെമ്മീന്‍ കെട്ട് തകര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടല്‍ത്തീരത്ത് നിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പുലര്‍ത്തിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാനാണ് ഇവര്‍ മൃതദേഹം കത്തിച്ചതെന്നാണ് സൂചന.
കൂട്ടബലാത്സംഗത്തിന് ശേഷമാണ് ഇവര്‍ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. യുവതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും, സംസ്‌കരിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒഡീഷയില്‍ നിന്നുള്ളവരെയാണ് യുവതിയുടെ കുടുംബവും സംശയിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുക്കും മുമ്പ് നാട്ടുകാര്‍ ഇവരെ കൈയ്യേറ്റം ചെയ്തിരുന്നു. അതിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും, അന്വേഷണം നടത്തി വരികയാണെന്നും രാമേശ്വരം പോലീസ് പറഞ്ഞു.
പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്