വീണ്ടും സുപ്രധാന നീക്കവുമായി തമിഴ്നാട്; സാമ്പത്തിക ഉപദേശക സമിതിയിൽ രഘുറാം രാജനും എസ്തറും അടക്കമെല്ലാം പ്രമുഖർ
നൊബേൽ ജേതാവും, മുൻ ആർബിഐ ഗവർണറും അടക്കം അഞ്ച് അംഗ സമിതി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ സർക്കാർ നടപടികളിൽ അതീവ ശ്രദ്ധയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പുലർത്തുന്നത്. എല്ലാ മേഖലകളിലും സംസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വിദഗ്ധരെ തന്നെ നിയമിക്കുകയും ചെയ്തിരുന്നു. സ്റ്റാലിൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും സാമ്പത്തിക മേഖലയിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ധനമന്ത്രിയായി ത്യാഗരജനെ തിരഞ്ഞെടുത്തത് തന്നെ വാർത്തയായിരുന്നു.

ഇതിന് പിന്നാലെ ഇപ്പോൾ സാമ്പത്തിക ഉപദേശക സമിയുടെ കാര്യത്തിലും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രിക്കായുള്ള സാമ്പത്തിക ഉപദേശക സമിതിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘു റാം രാജൻ, നോബെൽ പ്രൈസ് ജേതാവ് എസ്തർ ഡഫ്ലോ, കേന്ദ്ര സർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യൻ, ധനകാര്യ സെക്രട്ടറിയായിരുന്ന എസ് നാരായൻ, ഡെവലപ്‌മെന്റ് ജേർണലിസ്റ്റ് ജീൻ ഡ്രെസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സമിതി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ ബൻവാരിലാൽ പുരോഹിത് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നേടുന്നതിന് തമിഴ്‌നാട് സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിസർവ് ബാങ്ക് ഗവർണർമാരിൽ നിലപാടുകൾകൊണ്ടും നയങ്ങൾകൊണ്ടും ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് രഘുറാം രാജൻ. 2012ൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം പിന്നീടാണ് റിസർവ് ബാങ്ക തലപ്പത്തേക്ക് എത്തുന്നത്. നിലവിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സർവീസ് പ്രെഫസറാണ്.
2019ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രൈസ് സ്വന്തമാക്കിയത് എസ്തർ ആയിരുന്നു. കൊൽക്കത്തക്കാരനായ അഭിജിത് ബാനർജിയാണ് എസ്തറിന്റെ ജീവിത പങ്കാളി. ഇരുവർക്കും ഒന്നിച്ചായിരുന്നു നൊബേൽ ലഭിച്ചത്. അമേരിക്കൻ വംശജയാണ് എസ്തർ. ദാരിദ്ര്യ നിർമാജനത്തിന് വലിയ നേട്ടമാകുന്ന പഠനം നടത്തി നൊബേൽ നേടിയ എസ്തറിന്റെ സംഭാവനയും വലുതായിരിക്കുമെന്ന് സംസ്ഥാന സർക്കാർ കരുതുന്നു.
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
രഘുറാം രാജന്റെ പിൻഗാമിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യൻ. നിലവിൽ ഹർവേഡ് യൂണിവേഴ്സിറ്റിയിലും പീറ്റേഴ്സൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷ്ണൽ ഇക്കണോമിക്സിലും ഫാക്വൂൽറ്റിയാണ്. 1965 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ജീൻ ഡ്രെസ് നിലവിൽ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രെഫസറാണ്. 2003-2004 കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു എസ് നാരായൻ.
സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications