Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ സോഷ്യല്‍ മീഡിയ നിയന്ത്രണം; കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല, ആദ്യ ജിസിസി രാജ്യം

ദുബായ്: കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം എല്ലാ രാജ്യങ്ങളിലെയും സജീവ ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയ തുടര്‍ച്ചയായി ഉപയോഗിക്കുന്ന കുട്ടികളില്‍ നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസാരിക്കാന്‍ വൈകുന്നത്, പഠനത്തില്‍ മികവില്ലത്തത്, ഓര്‍മക്കുറവ് എന്നിവയെല്ലാം ആശങ്കയായി നില്‍ക്കുന്നു. പല രാജ്യങ്ങളിലും ഇതിനകം കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയും ബ്രിട്ടനുമെല്ലാം ഇതില്‍പ്പെടും.

സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് സന്തോഷം, പുതിയ പവന്‍ വില
സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവില്‍; ആഭരണം വാങ്ങുന്നവര്‍ക്ക് സന്തോഷം, പുതിയ പവന്‍ വില

എന്നാല്‍ നിരോധനത്തിന് പകരം നിയന്ത്രണമാണ് വേണ്ടതെന്നും ആധുനിക ലോകത്തിന് ഒപ്പം സഞ്ചരിക്കാന്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ടതാണെന്നും അഭിപ്രായമുള്ളവരുമുണ്ട്. ഇതിനിടെയാണ് യുഎഇ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാനാണ് യുഎഇ മന്ത്രിസഭയുടെ ഇന്നത്തെ തീരുമാനം.

uae ban social media for children

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 15 വയസ്സായി യുഎഇ നിശ്ചയിച്ചു. ഇതോടെ ഇത്തരമൊരു നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗമാണ് ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഖത്തര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഈ കെണി; അമേരിക്ക നിറഞ്ഞാടി, ഇന്ത്യന്‍ വിപണി നഷ്ടം
ഖത്തര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഈ കെണി; അമേരിക്ക നിറഞ്ഞാടി, ഇന്ത്യന്‍ വിപണി നഷ്ടം

യുഎഇയില്‍ ഒട്ടേറെ പ്രവാസി മലയാളി കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ മലയാളി വിദ്യാര്‍ഥികളെയും ഈ സുപ്രധാന നിയമം ബാധിക്കും. പുതിയ നിയമങ്ങള്‍ പാലിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വ്യക്തിഗത അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനോ അവ ഉപയോഗിക്കുന്നതിനോ അവകാശമില്ല. പുതിയ ക്രമീകരണത്തിലൂടെ പ്ലാറ്റ്ഫോമുകളിലെ മറ്റ് സേവനങ്ങളും ഇവര്‍ക്ക് നിയന്ത്രിക്കപ്പെടും.

എബോള സംശയം; കോട്ടയം സ്വദേശിനി കൊച്ചിയില്‍ എത്തിയത് ഇങ്ങനെ, നിരീക്ഷണത്തില്‍
എബോള സംശയം; കോട്ടയം സ്വദേശിനി കൊച്ചിയില്‍ എത്തിയത് ഇങ്ങനെ, നിരീക്ഷണത്തില്‍

പൊതുവായ ഗ്രൂപ്പുകളില്‍ അംഗമാകുന്നതിനും പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തുന്നതിനും ചിത്രങ്ങളും മറ്റ് വിവരങ്ങളും പരസ്യമായി പങ്കുവെക്കുന്നതിനും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കര്‍ശന നിരോധനമുണ്ടാകും. പ്ലാറ്റ്ഫോമുകളുടെ എല്ലാവിധ ഫീച്ചറുകളും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. 15-നും 16-നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളോടെ മാത്രമേ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. ഇവര്‍ക്കായി മാതാപിതാക്കളുടെ മേല്‍നോട്ടം, സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തല്‍, പ്രായത്തിന് അനുയോജ്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമാക്കും.

ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം
ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം

വെറുതെ ജനനത്തീയതി രേഖപ്പെടുത്തിക്കൊണ്ട് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കടന്നുകൂടാന്‍ സാധിക്കില്ല. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്രായപരിശോധന രീതികളും സര്‍ക്കാര്‍ അംഗീകൃത ഡിജിറ്റല്‍ ഐഡന്റിറ്റി പരിശോധനയും സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപ്പിലാക്കേണ്ടിവരും.

മറ്റു രാജ്യങ്ങളിലും നിയന്ത്രണം

ടിക്ടോക്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓസ്ട്രേലിയ പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബ്രിട്ടനും ഇതേ രീതിയില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ ആലോചിക്കുന്നു. മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളും സൈബര്‍ ഭീഷണികള്‍ കുറയ്ക്കുന്നതിനായി മുന്‍പോട്ടു വന്നിട്ടുണ്ട്.

ഇന്ത്യയിലും ഈ വിഷയത്തില്‍ സജീവമായ ചര്‍ച്ചകളും നടപടികളും ആരംഭിച്ചു കഴിഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ കര്‍ണാടക പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ആന്ധ്രാപ്രദേശും 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+