കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് എന്‍ഐഎക്ക്; കൂടുതല്‍ പോലീസ് സ്‌റ്റേഷന്‍, സുരക്ഷ ശക്തം

Google Oneindia Malayalam News

ചെന്നൈ: കോയമ്പത്തൂര്‍ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി വി ഇരയ് അന്‍പ്, ആഭ്യന്തര സെക്രട്ടറി കെ ഫനിന്ദ്ര റെഡ്ഡി, ഡിജിപി സി ശൈലേന്ദ്ര ബാബു, ഇന്റലിജന്‍സ് എഡിജിപി എസ് ഡേവിഡ്‌സണ്‍ ദേവസിര്‍വഥം, ഉന്നത പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് നടപടി.

m

സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനും ധാരണയായി. രഹസ്യാന്വേഷണ വിഭാഗത്തില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് വിവരങ്ങള്‍ കൈമാറാന്‍ ജനങ്ങളോട് ആവശ്യപ്പെടും. അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി.

കോയമ്പത്തൂര്‍ നഗരത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളില്‍ പുതിയ പോലിസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലിസ് വകുപ്പില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. പ്രധാന നഗരങ്ങളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ലഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ല

കേസിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ഡിഐജി കെബി വന്ദന, എസ്പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തമിഴ്‌നാടിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ട സാഹചര്യമുള്ളതിനാലാണ് കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കോയമ്പത്തൂര്‍ ഉക്കടം കോട്ടമേട് ക്ഷേത്രത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ച് ജമീഷ മുബീന്‍ എന്ന യുവാവ് മരിച്ചത്. ഗ്യാസില്‍ ഓടുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്രത്തിന് മുമ്പിലുണ്ടായ അപകടം ചാവേര്‍ ആക്രമണമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Coimbatore Blast Case Will be hand Over to NIA; Tamil Nadu Government Decided
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X