Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി; ആശുപത്രിയിലെത്തി ചോദ്യം ചെയ്യാമെന്ന് ഇഡിയോട് കോടതി

ചെന്നൈ: കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മദ്രാസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളിയത്. എട്ട് ദിവസം സെന്തില്‍ ബാലാജിയെ ഇഡിക്ക് കസ്റ്റഡിയില്‍ വെക്കാമെന്ന് കോടതി പറഞ്ഞു. അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെന്തില്‍ ബാലാജിക്ക് ചികിത്സ തുടരാമെന്നും കോടതി വ്യക്തമാക്കി.

ആശുപത്രിയില്‍ വെച്ച് സെന്തില്‍ ബാലാജിയെ ഇഡിക്ക് ചോദ്യം ചെയ്യാം. സെന്തില്‍ ബാലാജിയുടെ സുരക്ഷ കേന്ദ്ര സേനക്ക് ഏറ്റെടുക്കാമെന്നും കോടതി പറഞ്ഞു. നിലവില്‍ ജയില്‍ വകുപ്പിനാണ് സെന്തില്‍ ബാലാജിയുടെ സുരക്ഷാ ചുമതല. ഈ മാസം 23 ന് വീണ്ടും കേസ് പരിഗണിക്കും. അന്ന് സെന്തില്‍ ബാലാജിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാക്കണം എന്നും കോടതി നിര്‍ദേശിച്ചു.

Senthil Balaji

ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജയലളിത സര്‍ക്കാരില്‍ 2011-16 കാലയളവില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ ഭാര്യയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സെന്തില്‍ ബാലാജിയുടെ രക്തധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റുണ്ടാക്കിയിരിക്കുന്നത്.

സെന്തില്‍ ബാലാജിയുടെ അറസ്റ്റ് രാഷ്ട്രീയ പകപ്പോക്കലാണെന്ന ആരോപണവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഇഡിയെ ഉപയോഗിച്ച് ഡി എം കെയെ നേരിടാനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ലെന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ എതിരാളികളെ സി ബി ഐയേയും ഇഡിയേയും ആദായനികുതി വകുപ്പിനേയും ഇറക്കി നേരിടുന്നതാണ് ബി ജെ പിയുടെ രീതി എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ സെന്തില്‍ വി.ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രിക്ക് അനുമതി നല്‍കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് മുത്തുസ്വാമിക്കുമാണ് കൈമാറുക. വകുപ്പുകള്‍ കൈമാറാന്‍ കഴിഞ്ഞ ദിവസം മസ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. മന്ത്രി ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ അനാരോഗ്യം മതിയായ കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. അതേസമയം ഇപ്പോള്‍ വകുപ്പ് മാറ്റം അംഗീകരിച്ചെങ്കിലും മന്ത്രിയായി സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+