• search

തനിക്ക് എങ്ങനെ ഇടപെടണമെന്ന് അറിയില്ല , മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് രജനികാന്ത്

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെന്നൈ: രാഷ്ട്രീയപ്രഖ്യാപനത്തിനു ശേഷം ആദ്യമായി മാധ്യങ്ങളെ കണ്ട് സൂപ്പർ സ്റ്റാർ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് തനിക്ക് അറിയില്ല. രാഷ്ട്രീയപ്രവർത്തനം വലിയൊരു ഉത്തരവാദിത്വമാണ്, അതിന് മാധ്യമങ്ങളുടെ എല്ലാവിധ പിന്തുണയും വേണമെന്നും താരം പറഞ്ഞു.

  പാകിസ്താനെ കയ്യൊഴിഞ്ഞ യുഎസിനു പുതിയ കൂട്ടായി ഇന്ത്യ, ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

  കഴിഞ്ഞ ഒരു കൊല്ലമായി തമിഴകത്ത് വിപ്ലവകരമായ പല മാറ്റങ്ങളും നടന്നു. അതിനൊരു മാറ്റം ലക്ഷ്യമിട്ടാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും രജനി പറഞ്ഞു.തെന്നിന്ത്യൻ താരമായ രജനി ഇതവരെ മാധ്യമങ്ങളുമായി കൃത്യമായി അകലം പാലിച്ചിരുന്നു. ഡിസംബർ 31 ന് രാഷ്ട്രീയ പ്രവേശനം ഉദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു തരം.

  പാകിസ്താനെ തല്ലിയും ഇന്ത്യയെ തലോടിയും മുഷറഫ്; പാകിസ്താൻ ഒറ്റപ്പെടുന്നു; കാരണം അവർ തന്നെ...

  വിമർശിക്കാനില്ല

  വിമർശിക്കാനില്ല

  രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും പാർട്ടി രൂപവത്കരണം ഇതുവരെ നടത്തിയിട്ടില്ല. പാർട്ടി രൂപീകരിക്കും വരെ രാഷ്ട്രീയപ്രതികരണം നടത്തിലെന്നും മറ്റു പാർട്ടികളെ വിമർശിക്കില്ലെന്നും താരം രാഷ്ട്രീയ പ്രവേശന ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ പര്യസ്യ പ്രതികരണം നടത്തുന്നതിൽ നിന്ന് ആരാധകരേയും കർശനമായി വിവക്കിയിട്ടുണ്ട്.

  പദവിയും സ്ഥാനമാനങ്ങളും താൽപര്യമില്ല

  പദവിയും സ്ഥാനമാനങ്ങളും താൽപര്യമില്ല

  പദവിയോ സ്ഥാനമാനങ്ങളോ ആഗ്രഹിച്ചല്ല താൻ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വന്നത്. നിലവിൽ തമിഴാനാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ വളരെ മോശമാണ്. അതിൽ തനിയ്ക്ക് അതൃപ്തിയുണ്ട്. ജയലളിതയുടെ നിര്യാണത്തിനു ശേഷം നാണകെട്ട സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനൊരു മാറ്റം കൊണ്ടു വാരാനും നല്ലൊരു നാടിനെ ഉണ്ടാക്കാൻ വേണ്ടിയാണ് താൻ രാഷ്ട്രീയത്തിലേയ്ക്ക് വന്നതെന്നും താരം പറഞ്ഞിരുന്നു.

  വെബ്സൈറ്റിൽ അംഗമാകണം

  വെബ്സൈറ്റിൽ അംഗമാകണം

  രാഷ്ട്രീയപ്രഖ്യാപനത്തിനു പിന്നാലെ താരം പുതിയ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ടുണ്ട്. അഴിമതിക്കും സല്‍ഭരണത്തിനും വേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിപ്പിച്ചത്. തമിഴ്നാട്ടിൽ മികച്ച ഭരണം കൊണ്ടു വരണമെങ്കിൽ ജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് തന്നെ പിന്തുണക്കുന്നവർ വോട്ടര്‍ ഐഡി നമ്പറും നല്‍കി വെബ്‌സൈറ്റില്‍ അംഗമാകണമെന്നും രജനികാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

  രജനിയെ അനുകൂലിച്ചും പ്രതികൂലിച്ചും

  രജനിയെ അനുകൂലിച്ചും പ്രതികൂലിച്ചും

  ഡിസംബർ 26 ന് കോടമ്പാക്കത്ത് ആരാധകരുമായുള്ള കൂടിക്കാഴ്ചയിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആരാധകര്‍ ആവേശത്തിലാണെങ്കിലും രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. അണ്ണാഡിഎംകെ വിമത നേതാവ് ടിടിവി ദിനകരനും, മുഖ്യമന്ത്രി പളനി സ്വാമി ഉൾപ്പെടെയുള്ള വരാണ് താരത്തിനെതിരെ രംഗത്തെത്തിട്ടുള്ളത്. എന്നാൽ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കൂടാതെ സിനിമ മേഖലയിൽ നിന്നും താരത്തിന് എതിർപ്പ് വന്നിട്ടുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്. അമിതാഭ് ബച്ചൻ, കമല്‍ഹാസൻ, ഖുശ്ബു എന്നിവരടക്കം രജനിക്ക് ആശംസകള്‍ അറിയിച്ചിരുന്നു.

  English summary
  Rajinikanth on Tuesday called for a “political revolution” in Tamil Nadu. He believes that is the only way to bring about a change in a system he calls ‘incorrect’.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more