പോലീസ് യുവാവിന്റെ തലയടിച്ച് പൊട്ടിച്ചു; കാരണം ഹെൽമറ്റ്...

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഹെൽമറ്റ് വേട്ടയെന്ന പേരിൽ ബൈക്ക് യാത്രികന് പോലീസിന്റെ മർദനം. ബൈക്ക് യാത്രികനായ യുവാവിനെ കുറുവടി ഉപയോഗിച്ച് തലയടിച്ചു പൊട്ടിച്ചു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് യുവാവിനെ മർദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

യോഗിയുടെ യുപിയിൽ പാക് പതാക ഉയർന്നു, കാരണം ഹാഫീസ് സയീദിന്റെ മോചനം...

murder

നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹെൽമറ്റ് വേട്ടയെന്ന പേരിൽ റോഡിൽ പരിശേധനയ്ക്ക് എത്തിയ പോലീസുകാരനാണ് നിർത്താത പോയ ബൈക്ക് യാത്രികന്റെ തലയിൽ ലാത്തി കൊണ്ട് മർദിച്ചത്. തലക്ക് അടിയേറ്റ ഇയാൾ കുറെ ദൂരം ബൈക്കുമായി മുന്നോട്ടു പോയിരുന്നു. കുറച്ച് ദൂരം പിന്നിട്ടതിനു ശേഷമാണ് ബൈക്ക് നിർത്തിയത്. ഇയാളുടെ പിന്ഡ സീറ്റിൽ മറ്റൊരു യാത്രികനും ഉണ്ടായിരുന്നു. എന്നാൽ പോലീസിന്റെ കുറുവടി പ്രയോഗത്തിൽ ഇയാൾക്ക് പരിക്കുകളൊന്നും പറ്റിയിരുന്നില്ല.

ജീവിക്കാൻ ആൺതുണ വേണോ!! പെൺകുട്ടികളെ സിംഗിളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇവയൊക്കെ...

സംഭവം വിവാദമായതിനെ തുടർന്ന് പോലീസുകാരനെ സസ്പെൻഡു ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ മരിയ അക്രോസാണ് ബൈക്ക് യാത്രികനെ മർദജിച്ചത്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൽ റോഡിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

English summary
A police officer in Tamil Nadu's Kanyakumari district has been suspended for hitting a moving biker on the head with a stick and injuring him.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്