• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ സ്ത്രീ 30 വര്‍ഷം പുരുഷനായി ജീവിച്ചു; പേച്ചിയമ്മാള്‍ എങ്ങനെ മുത്തുവായി... വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് ഏറെ ആശ്ചര്യപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. 30 വര്‍ഷം പുരുഷനായി ജീവിച്ച സ്ത്രീയുടെ കഥ. മകളുടെ ജീവിതത്തിന് കരുത്ത് പകരാനായാരുന്നു പേച്ചിയമ്മാള്‍ 27ാം വയസില്‍ കടുത്ത തീരുമാനം എടുത്തത്. പിന്നീട് മുത്തു ആയി മാറി. ഇപ്പോള്‍ 57 വയസില്‍ തന്റെ കഴിഞ്ഞ കാല ജീവിതം അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാലത്തിനിടയ്ക്ക് പലവിധ ജോലികള്‍ ചെയ്തു. ആധാര്‍ കാര്‍ഡും മറ്റു രേഖകളുമെല്ലാം മുത്തു എന്ന പേരിലാണ്. സ്്ത്രീയായി ജീവിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധി തരണം ചെയ്യാനാണ് പേച്ചിയമ്മാള്‍ പുരുഷ രൂപത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചത്.

തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലയിലുള്ള കതുനയക്കന്‍പട്ടി സ്വദേശിയാണ് പേച്ചിയമ്മാള്‍. 20ാം വയസിലായിരുന്നു വിവാഹം. 15 ദിവസം മാത്രമേ വിവാഹ ജീവിതം നിലനിന്നുള്ളൂ. ഹൃദയാഘാതം വന്ന് ഭര്‍ത്താവ് മരിക്കുമ്പോള്‍ പേച്ചിയമ്മാള്‍ ഗര്‍ഭിണി. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മകളെ പോറ്റി വളര്‍ത്താന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എന്നാല്‍ പലയിടത്തു നിന്നും നേരിട്ടത് മോശം അനുഭവം. പലപ്പോഴും ലൈംഗിക അതിക്രമത്തിനും ഇരയായി.

ഒറ്റയ്ക്ക് ജീവിക്കുന്ന യുവതിയെ നാട്ടുകാര്‍ എങ്ങനെയാണ് നോക്കിക്കാണുക എന്ന് പേച്ചിയമ്മാള്‍ക്ക് ബോധ്യമായി. സ്ത്രീയായി ജീവിച്ചാല്‍ തനിക്ക് നേരെ വരുന്ന കൈകള്‍ മകള്‍ക്ക് നേരെയും വന്നേക്കാമെന്ന് അവര്‍ ഭയപ്പെട്ടു. തുടര്‍ന്നാണ് കടുതുത്ത തീരുമാനം എടുത്തത്. ഇനിയുള്ള കാലം പുരുഷനായി ജീവിക്കുക തന്നെ വഴി. അങ്ങനെ മുത്തു എന്ന പേര് മാറ്റി.

മുടി ചെറുതാക്കി വെട്ടി. ലുങ്കിയും ഷര്‍ട്ടും ധരിച്ച് മുത്തു ജീവിതം തുടങ്ങി. ഹോട്ടലുകലിളിലും കടകളിലും ജോലി ചെയ്തു. അണ്ണാച്ചി എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങി. ചായയടിക്കാനും പൊറോട്ടയടിക്കാനും തുടങ്ങിയതോടെ മുത്തു മാസറ്ററായി. ടീ മാസ്റ്ററായും പെയ്ന്ററായും ജോലി ചെയ്തിട്ടുണ്ട്. കിട്ടുന്ന പണമെല്ലാം മകളുടെ ജീവിതത്തിന് വേണ്ടി മാറ്റിവച്ചു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് എന്നിവയെല്ലാം മുത്തു എന്ന പേരിലാണ്.

2

ആദ്യത്തില്‍ വളരെ പ്രയാസകരമായിരുന്നു. എന്നാല്‍ മകളെ ഓര്‍ത്ത് എല്ലാം സഹിച്ചു, ക്ഷമിച്ചു. പുരുഷനായി ജീവിക്കാന്‍ തുടങ്ങിയതോടെ ലൈംഗിക അതിക്രമമുണ്ടായിട്ടില്ല. എവിടെയും യാത്ര ചെയ്യാമെന്ന അവസ്ഥ വന്നു. വാഹനങ്ങളില്‍ ജനറല്‍ സീറ്റിലായിരുന്നു യാത്ര. പുരുഷന്‍മാരുടെ മൂത്രപ്പുരകളിലാണ് പോയിരുന്നത്. സ്റ്റാലിന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോഴും ഞാന്‍ കാശ് കൊടുത്ത് യാത്ര ചെയ്തുവെന്നും പേച്ചിയമ്മാള്‍ പറയുന്നു.

ഇപ്പോള്‍ പേച്ചിയമ്മാളുടെ മകളുടെ വിവാഹം കഴിഞ്ഞു. തന്റെ ആഗ്രഹങ്ങള്‍ സഫലമായി എന്ന് തോന്നിയ പേച്ചിയമ്മാള്‍, മുത്തുവായി തന്നെ ഇനിയുള്ള കാലവും ജീവിക്കും. എന്നാല്‍ തന്റെ ജീവിതം സംബന്ധിച്ച് എല്ലാവരും അറിയണം എന്ന് തോന്നിയതിനാലാണ് സത്യം പരസ്യമാക്കിയത്. തന്റെ മകള്‍ ശണ്‍മുഖ സുന്ദരിക്ക് എല്ലാം അറിയാമായിരുന്നു. അമ്മ തനിക്ക് വേണ്ടി സഹിക്കുന്ന യാതനകള്‍ അറിയുന്ന മകള്‍ എല്ലാം രഹസ്യമാക്കി വച്ചു. വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ എന്റെ അവസ്ഥ മനസിലാക്കി പെന്‍ഷന്‍ അനുവദിക്കുമെന്ന് കരുതുന്നു. ഇപ്പോള്‍ ജോലിക്ക് പോകാന്‍ വയ്യാത്ത അവസ്ഥയാണെന്നും പേച്ചിയമ്മാള്‍ പറയുന്നു.

cmsvideo
  അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam
  English summary
  Tamil Nadu’s Thoothukudi Woman Pechiyammal Lived Last 30 Years As Man in the name Of Muthu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X