കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീസുരക്ഷ; കേരളത്തെക്കാള്‍ എത്രയോ ഭേദം തമിഴ്‌നാട്, നാണിച്ചിട്ട് കാര്യമില്ല!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിന് ശേഷം കൊല്ലപ്പെട്ട ജിഷയെ ഓര്‍ത്ത് വിതുമ്പുകയാണ് കേരളം. തൊണ്ണൂറ് ശതമാനത്തിന് മേല്‍ സാക്ഷരത, ഉയര്‍ന്ന വിദ്യാഭ്യാസം, ജോലി, ജീവിത നിലവാരം ഇതെല്ലാം ഉണ്ടായിട്ടും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ല എന്നതാണ് ചോദ്യം. മാറിമാറി ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഇതിന് ഉത്തരം ഇല്ല.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് എത്രയോ ഭേദമാണ് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. കേരളത്തെപോലെ തന്നെ മെയ് 16 ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 2014 ല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ ലക്ഷത്തിന് 63 എന്ന കണക്കിലാണ്. ദേശീയ ശരാശരിയായ 56.3 നെക്കാള്‍ കൂടുതലാണ് ഇത്.

rape-protest

അതേസമയം തമിഴ്‌നാട്ടിലാകട്ടെ ഇത് വെറും 18.4 മാത്രമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും കേരളത്തെക്കാള്‍ മെച്ചമാണ് തമിഴ്‌നാട്ടിലെ അവസ്ഥ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് തലസ്ഥാന നഗരമായ ദില്ലിയാണ്. എസ് സി, എസ് ടി പീഡനങ്ങളുടെ കാര്യത്തിലും കേരളത്തെക്കാള്‍ മികച്ച റെക്കോര്‍ഡാണ് തമിഴ്‌നാടിന് ഉള്ളത്.

English summary
Kerala, the most literate state in India, is witnessing a fast growth of crimes against women, according to the National Crime Records Bureau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X