കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിനെ രണ്ടാക്കി മുറിക്കുമോ? പാണ്ഡ്യനാട് ചര്‍ച്ച... വിവാദത്തിന് തിരികൊളുത്തി ബിജെപി

Google Oneindia Malayalam News

ചെന്നൈ: പല സംസ്ഥാനങ്ങളും വിഭജിച്ച് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് സമീപ കാലം വരെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ജമ്മു കശ്മീര്‍ വിഭജിച്ച് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളുണ്ടാക്കിയതും അടുത്തിടെയാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ പുതിയ ചര്‍ച്ചയാണ് നടക്കുന്നത്.

തമിഴ്‌നാടിനെ വിഭജിക്കുമെന്ന ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന്റെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. പ്രത്യേക തമിഴ്‌നാട് എന്ന ആവശ്യത്തിന് ഞങ്ങളെ നിര്‍ബന്ധിക്കരുത് എന്ന് ഡിഎംകെ നേതാവ് എ രാജയുടെ പ്രസ്താവനക്ക് പിന്നാലെയാണ് നൈനാര്‍ നാഗേന്ദ്രന്‍ രംഗത്തുവന്നത്...

ജനാധിപത്യം മതിയായി!! മാറ്റം വേണമെന്ന് അറബികള്‍... ഭരണാധികാരി ശക്തനാകണംജനാധിപത്യം മതിയായി!! മാറ്റം വേണമെന്ന് അറബികള്‍... ഭരണാധികാരി ശക്തനാകണം

1

തമിഴ്‌നാടിനെ വിഭജിക്കണമെന്ന പുതിയ ആവശ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. പ്രത്യേക സ്റ്റേറ്റിന് വേണ്ടിയാണ് രാജ സംസാരിക്കുന്നതെങ്കില്‍ തമിഴ്‌നാട് സംസ്ഥാനം വിഭജിക്കാനാണ് ഞാന്‍ പറയുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. 234 നിയമസഭാ മണ്ഡലങ്ങളുണ്ട് തമിഴ്‌നാട്ടില്‍. 117 മണ്ഡലങ്ങളുള്ള രണ്ട് സംസ്ഥാനമാക്കി മാറ്റാമല്ലോ എന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

2

തമിഴ്‌നാടിനെ വിഭജിച്ച് തെക്കും വടക്കമുള്ള മുഖ്യമന്ത്രിമാര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്നാകും. പാണ്ഡ്യനാട്, പല്ലവ നാട് എന്നിങ്ങനെയായി മാറും. അങ്ങനെ നടക്കില്ല എന്ന് കരുതരുത്. കേന്ദ്രത്തില്‍ അധികാരത്തില്‍ ബിജെപിയാണ്. സംസ്ഥാനം വിഭജിക്കാന്‍ അധികാരമുള്ളവര്‍ കേന്ദ്രസര്‍ക്കാരാണ്. പ്രധാനമന്ത്രി മോദി തീരുമാനിച്ചാല്‍ നടന്നിരിക്കുമെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

3

പ്രത്യേക തമിഴ്‌നാട് രാജ്യം എന്നതിന് ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ് ഞായറാഴ്ച ഡിഎംകെ എംപി എ രാജ പറഞ്ഞത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വേദിയിലിരുത്തിയായിരുന്നു രാജയുടെ പ്രസംഗം. ഇതിനെതിരെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. വിഘടന വാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഡിഎംകെ ചെയ്യുന്നത് എന്നായിരുന്നു വിമര്‍ശനം.

4

തമിഴ്‌നാടിന് സ്വയം ഭരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സ്വയം ഭരണം കിട്ടുന്നത് വരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്നാണ് എ രാജ പ്രസംഗിച്ചത്. നാമക്കലില്‍ ഡിഎംകെയുടെ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു എ രാജ. തൊട്ടുപിന്നാലെ നൈനാര്‍ നാഗേന്ദ്രന്‍ കൂടി രംഗത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും തമിഴ്‌നാട് വിഭജന ചര്‍ച്ച സജീവമായിരിക്കുകയാണ്.

ചേച്ചി ഇപ്പോഴും പൊളിയാണ്; കൈയ്യടിച്ച് ആരാധകര്‍, 'ഉച്ചപ്രാന്ത്' ചിത്രങ്ങളുമായി സുചിത്ര

5

അതേസമയം, ബിജെപിയുടെ നൈനാര്‍ നാഗേന്ദ്രനെതിരെ ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ രംഗത്തുവന്നു. പ്രത്യേക തമിഴ്‌നാട് രാജ്യം ഡിഎംകെയുടെ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി സംസ്ഥാനത്തെ വിഭജിക്കണമെന്ന ആവശ്യമുയര്‍ത്തിയത് ബിജെപി നേതാക്കളുടെ മനസിലിരിപ്പ് തെളിയിക്കുന്നതാണെന്നും ഇളങ്കോവന്‍ പറഞ്ഞു.

6

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയാണ് ചെയ്യേണ്ടത് എന്ന് ചില നേതാക്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാടിനെ കേന്ദ്ര സര്‍ക്കാര്‍ വിഭജിച്ചാല്‍ ഡിഎംകെയ്ക്ക് രണ്ട് മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇളങ്കോവന്‍ നല്‍കിയ മറുപടി. നൈനാര്‍ നാഗേന്ദ്രന് ഒരു എംഎല്‍എ ആവാന്‍ പോലും സാധിക്കില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു. ജനങ്ങള്‍ ആവശ്യപ്പെടാതെ തമിഴ്‌നാടിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

7

ഭാഷ അടിസ്ഥാനമാക്കിയാണ് സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത്. നേരത്തെ മദ്രാസിന്റെ ഭാഗമായിരുന്ന പല ജില്ലകളും കേരളത്തോട് ചേര്‍ക്കപ്പെട്ടിരുന്നു. തിരുവതാംകൂറിന്റെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ തമിഴ്‌നാടിനോടും ചേര്‍ക്കപ്പെട്ടു. വികസന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യമാണ് ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന രൂപം കൊള്ളാന്‍ ഇടയാക്കിയത്.

Recommended Video

cmsvideo
ജപ്തി ഭീഷണി ഒഴിവാകാൻ കാരണമായത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ് |*Kerala

English summary
Tamil Nadu State Split Discussion Amid DMK A Raja And BJP Nainar Nagendran Comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X