Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടിലും സ്കൂളുകൾ അടയ്ക്കുന്നു

സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്റർ കേസുകളുടെ വർധിച്ചുവരുന്ന പ്രവണതയുടെ വെളിച്ചത്തിലാണ് ഒൻപത് മുതൽ 11 വരെ ക്ലാസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം

ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ തമിഴ്നാടും. മാർച്ച് 22 മുതൽ 9, 10, 11ക്ലാസുകൾ ഉണ്ടാകില്ലെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ സർക്കാർ ഉത്തരവിൽ പറയുന്നു. ഹോസ്റ്റലുകളും അടയ്ക്കും. അതേസമയം ഓൺലൈൻ ക്ലാസുകൾ തുടരാനും തീരുമാനമായി.

Covid 19

സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്റർ കേസുകളുടെ വർധിച്ചുവരുന്ന പ്രവണതയുടെ വെളിച്ചത്തിലാണ് ഒൻപത് മുതൽ 11 വരെ ക്ലാസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം. ഇത് സംബന്ധിച്ച മുന്നറിയിപ്പും ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ നൽകിയിരുന്നു. എന്നാൽ പ്ലസ് ടു വിദ്യാർഥികൾക്ക് ക്ലാസ് തുടരും. കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. വെള്ളിയാഴ്ച 1087 പേർക്കാണ് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോകുന്നത്. ഇതോടെ തമിഴ്നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 864450 ആയി. നിലവിൽ 6690 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 12582 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

രാജ്യത്ത് ആശങ്കയായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി കണക്കുകൾ. മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാൽ ഉൾപ്പടെ മൂന്ന് നഗരങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യപിച്ചിരിക്കുന്നത്. ഭോപ്പാലിന് പുറമെ ഇൻഡോറിലും ജബൽപൂരിലും ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    സുപരിചിതരായ രണ്ടുപേര്‍ ഏറ്റുമുട്ടുമ്പോള്‍ ചെങ്ങന്നൂര്‍ ആര്‍ക്കൊപ്പം?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+