Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വൈകും

ചെന്നൈ: ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂപ്പര്‍ താരം രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ല. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം ആരാധകരെ കാണുമെന്നും രജനീകാന്ത് പറഞ്ഞു.

ആന്ധ്രയിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠം സന്ദര്‍ശിച്ച ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയതായിരുന്നു രജനീകാന്ത്. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അടുത്തിടെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുദ്ധത്തിനായി തയ്യാറെടുക്കാന്‍ രജനി ആഹ്വാനം ചെയ്തിരുന്നു.

 rajinikanth

ഇതാണ് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടത്. 67-ാം പിറന്നാളിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് രജനിയുടെ തീരുമാനമെന്ന വാര്‍ത്തകളും നേരത്തെ പുറത്ത് വന്നിരുന്നു.

നടന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമല്‍ ഹാസന്‍ തന്റെ പിറന്നാളിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അത് നടന്നില്ല. കമല്‍ ഹാസന്‍ ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് തന്നെയാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+