കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിലെ കടുത്ത ജലപ്രതിസന്ധി; രാഷ്ട്രീയ പഴിചാരല്‍ തുടരുന്നു, സർക്കാരിന്റെ ഭരണ പരാജയമെന്ന്!!

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ ജലപ്രതിസന്ധി അതിന്റെ ഉച്ചസ്ഥായിയിലെത്തി നില്‍ക്കുമ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയ പഴിചാരല്‍ തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി കെ പളനിസാമി വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആക്രമണം.

<br>സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം: കൊലക്കേസ് പ്രതി പിടിയില്‍ പിടിയിലായത് തമിഴ്നാട് വനമേഖലയില്‍നിന്ന് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത് ഒരാഴ്ച മുമ്പ്
സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം: കൊലക്കേസ് പ്രതി പിടിയില്‍ പിടിയിലായത് തമിഴ്നാട് വനമേഖലയില്‍നിന്ന് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത് ഒരാഴ്ച മുമ്പ്

സംസ്ഥാനത്തെ ജലപ്രതിസന്ധിയിലേക്ക് നയിച്ച എഐഎഡിഎംകെ സര്‍ക്കാരിന്റെ അശ്രദ്ധ, ഭരണപരമായ പരാജയം എന്നിവ ഉയര്‍ത്തിയാണ് തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷമായ ഡി.എം.കെയുടെ കുറ്റപ്പെടുത്തല്‍. രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജൂണ്‍ 22 ന് തമിഴ്നാട്ടില്‍ പ്രതിഷേധം നടത്തുമെന്ന് ഡിഎംകെ അറിയിച്ചു.

ജലനിരപ്പ് താഴ്ന്നെന്ന്

ജലനിരപ്പ് താഴ്ന്നെന്ന്

തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി സംസ്ഥാനത്തെ ജലപ്രതിസന്ധിയെ വിലകുറച്ച് കാണിച്ചാണ് സംസാരിച്ചത്. ''പ്രശ്‌നം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ രൂക്ഷമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരള്‍ച്ചയും മണ്‍സൂണിന്റെ കുറവും ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന ജലസ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ചെന്നൈയിലെ പോറൂര്‍ തടാകത്തിലെ ജലനിരപ്പ് താഴ്ന്നതാണ് കഴിഞ്ഞ കുറേ മാസങ്ങളായി തമിഴ്നാട് കടുത്ത ജല പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ കാരണം. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന ചെമ്പറമ്പാക്കം, പൂണ്ടി, റെഡ് ഹില്‍സ്, ചോളവരം എന്നീ നാല് പ്രധാന തടാകങ്ങളും വറ്റിവരണ്ടു.

പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയം

പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയം


തമിഴ്നാട്ടിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എസ്പി വേലുമണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച 400 ഓളം ഡിഎംകെ പ്രവര്‍ത്തകരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പാര്‍ട്ടി സിംഗനല്ലൂര്‍ എംഎല്‍എ എന്‍ കാര്‍ത്തിക്കും മുന്‍ മന്ത്രി പൊങ്കലൂര്‍ എന്‍ പളനിസാമിയും ചേര്‍ന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ജല പ്രതിസന്ധിക്കെതിരായ പ്രതിഷേധം വ്യക്തമാക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തലയില്‍ തിളങ്ങുന്ന പ്ലാസ്റ്റിക് കലങ്ങള്‍ പിടിച്ചിരുന്നു. പ്രകടനം നടത്താന്‍ അനുമതിയില്ലാത്തതിനാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ വിശദീകരണം.

 ശുദ്ധജല വിതരണത്തിന്

ശുദ്ധജല വിതരണത്തിന്


ശുദ്ധജലം വിതരണം ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു, ജലക്ഷാമത്തിന്റെ കാര്യത്തില്‍ ഒരു മിഥ്യാധാരണ സൃഷ്ടിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചില തെറ്റായ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ ജലദൗര്‍ലഭ്യം സൃഷ്ടിക്കരുതെന്ന് പളനിസ്വാമി പറഞ്ഞു. ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന ചില തടാകങ്ങള്‍ വറ്റിപ്പോയെങ്കിലും കടലൂര്‍ ജില്ലയിലെ വീരണം തടാകത്തില്‍ നിന്നും വെള്ളമെത്തിച്ച് ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മഴ ലഭിക്കാത്തത് പ്രശ്നം

മഴ ലഭിക്കാത്തത് പ്രശ്നം

ജലപ്രതിസന്ധിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് സ്വീകാര്യമല്ലെന്നും തുടര്‍ച്ചയായ മഴലഭിക്കാത്തതാണ് പ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങല്‍ തുടരുകയാണെന്നും തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് മഴ പെയ്യുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വരെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ജലദൌർലഭ്യം പരിഹരിക്കാൻ

ജലദൌർലഭ്യം പരിഹരിക്കാൻ

സംസ്ഥാനത്ത് രൂക്ഷമായ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ജലസംഭരണികളുടെ എണ്ണം, ചെളി നീക്കലിനായി സ്വീകരിച്ച നടപടികള്‍, അനുവദിച്ച തുക, ആ പ്രവൃത്തികളുടെ അവസ്ഥ എന്നിവയെക്കുറിച്ച് സംസ്ഥാന വ്യാപകമായി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.

 നിർമാണ മേഖലയ്ക്ക് തിരിച്ചടി

നിർമാണ മേഖലയ്ക്ക് തിരിച്ചടി

ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റു പല സ്ഥലങ്ങളിലും ഉണ്ടായ ജലപ്രതിസന്ധി നിര്‍മാണമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ചോളവരം (മുഴുവന്‍ ശേഷി 1,081 എംസിടി), റെഡ്ഹില്‍സ് (3,300 എംസിടി) എന്നീ ജലസംഭരണികളാണ് ചെന്നൈയിലെ ജല ആവശ്യങ്ങള്‍ നിറവേറ്റുന്നത്. അതേസമയം പൂണ്ടി റിസര്‍വോയറില്‍ ആകെ സംഭരണ ശേഷിയായ 3,231 എംസിഎഫ്ടിയില്‍ ഇപ്പോഴുള്ളത് 24 എംസിഎഫ്ടി ജലമാണെന്ന് ചെന്നൈ മെട്രോപൊളിറ്റന്‍ ജലവിതരണ, മലിനജല ബോര്‍ഡ് (ചെന്നൈ മെട്രോ) അറിയിച്ചു. ചെമ്പറമ്പാക്കം തടാകത്തില്‍ (മുഴുവന്‍ ശേഷി 3,645 എംസിടി) ഇപ്പോഴുള്ളത് വെറും 1 എംസിഎഫ്ടിയാണ്.

നീതി ആയോഗ് റിപ്പോർട്ടിൽ

നീതി ആയോഗ് റിപ്പോർട്ടിൽ

ഭൂഗര്‍ഭജലനിരപ്പിനെക്കുറിച്ചുള്ള നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ 2020 ഓടെ ചെന്നൈ ഉള്‍പ്പെടെ 21 ഇന്ത്യന്‍ നഗരങ്ങള്‍ ഭൂഗര്‍ഭജലം തീര്‍ന്നുപോകുമെന്നും ഇത് 100 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും പറയുന്നു. 2030 ഓടെ ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് കുടിവെള്ളം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റേതൊരു മെട്രോ നഗരങ്ങളേക്കാളും മികച്ച ജലസ്രോതസ്സുകളും മഴയും ഉണ്ടായിരുന്നിട്ടും മൂന്ന് നദികള്‍, നാല് ജലാശയങ്ങള്‍, അഞ്ച് തണ്ണീര്‍ത്തടങ്ങള്‍, ആറ് വനങ്ങള്‍ എന്നിവ ചെന്നൈയില്‍ പൂര്‍ണ്ണമായും വറ്റിപ്പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


English summary
Tamilnadu in water crisis political game continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X