കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്ന് ചതിച്ചു, സിദ്ധ ഡോക്ടറും മൂന്ന് രോഗികളും മരിച്ചു

മരണം ഹൃദയാഘാതം മൂലമെന്ന് ഡോക്ടര്‍മാരുടെ അവകാശ വാദം

  • By Sandra
Google Oneindia Malayalam News

ചെന്നൈ: പ്രമേഹത്തിന് പച്ചമരുന്ന് കഴിച്ച സിദ്ധഡോക്ടറും മൂന്ന് രോഗികളും മരിച്ചു. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സംഭവം. പ്രമുഖ സിദ്ധ ഡോക്ടറായ മുത്തുപ്പാണ്ടിയും ക്ലിനിക്കിലെത്തിയ മൂന്ന് രോഗികളുമാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

പ്രമേഹ രോഗത്തിന് മരുന്ന് നല്‍കിയ ഡോക്ടറും മൂന്ന് രോഗികളുമാണ് മരിച്ചത്. കഴിച്ച മരുന്ന് ഹൃദയാഘാതത്തിന് ഇടയാക്കിയെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ഹൈപ്പര്‍ ടെന്‍ഷനും പ്രമേഹത്തിനും ചികിത്സിക്കുന്ന ക്ലിനിക്കിലെത്തിയവരാണ് മരണമടഞ്ഞത്.

മരുന്ന് ഡോക്ടറേയും ചതിച്ചു

മരുന്ന് ഡോക്ടറേയും ചതിച്ചു

സിദ്ധ ഡോക്ടറായ മുത്തുപ്പാണ്ടിയും അളഗാപുരിയില്‍ നിന്നുള്ള ഇരുലണ്ടി(40), ബാലസുബ്രഹ്മണ്യം( 30), സൗന്ദരപാണ്ഡ്യന്‍ എന്നിവരാണ് മരിച്ചത്. പ്രമേഹത്തിനുള്ള ചികിത്സയ്ക്കായി മുത്തുപ്പാണ്ടിയുടെ ക്ലിനിക്കിലെത്തിയതിനെ തുടര്‍ന്നാണ് സംഭവം.

മരണം ആശുപത്രിയില്‍ വച്ച്

മരണം ആശുപത്രിയില്‍ വച്ച്

മരുന്നാണെന്ന് പറഞ്ഞ് ഡോക്ടര്‍ രോഗികള്‍ക്ക് പച്ചമരുന്നിന്റെ നീര് നല്‍കിയതോടെ രോഗികള്‍ക്ക് ഛര്‍ദ്ദിയ്ക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തതോടെ മൂവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതോടെ മൂന്നുപേരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും

മരിക്കാനിടയാക്കിയത് ഹൃദയാഘാതം

മരിക്കാനിടയാക്കിയത് ഹൃദയാഘാതം

പച്ചമരുന്ന് കഴിച്ചതോടെ രോഗികളില്‍ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. രോഗികളിലുണ്ടായ ഛര്‍ദ്ദി ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

അശാസ്ത്രീയ മരുന്നുകള്‍

അശാസ്ത്രീയ മരുന്നുകള്‍

അശാസ്ത്രീയ മരുന്ന് ഉപയോഗിക്കുന്നതിനെ തുടര്‍ന്നുള്ള മരണങ്ങള്‍ തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളില്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

English summary
Tamilnadu: Sidha doctor and three patients were died after taking herbal medicine. Rushed them to hospital doctors confirms death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X