• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ മുന്നില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കമിതാക്കളോട് ദുര്‍മന്ത്രവാദി, ശേഷം സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കൊല!!

Google Oneindia Malayalam News

ഉദയ്പൂര്‍: രാജസ്ഥാനില്‍ വനത്തിനുള്ളില്‍ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കേസില്‍ ഇരുവരേയും കൊലപ്പെടുത്തിയത് പ്രദേശത്തെ സിദ്ധന്‍ എന്ന് അവകാശപ്പെടുന്ന ഭലേഷ് കുമാര്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 18 നാണ് രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്ന് ഒരു പുരുഷനെയും സ്ത്രീയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ദുരഭിമാനക്കൊലയായിരിക്കാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവം ഇങ്ങനെയാണ്...

1

30 കാരനും അധ്യാപകനുമായ രാഹുല്‍ മീണ, 28 കാരിയ സോനു കുന്‍വര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടേയും മൃതദേഹം നഗ്നമായ നിലയാണ് കേളബാവാഡിയിലെ വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. രാഹുലും സോനുവും കമിതാക്കളാണ്. രാഹുലിന് ഒരു ഭാര്യയുമുണ്ട്. ഇരുവരുടേയും കുടുംബങ്ങള്‍ ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ കേസിലെ പ്രതിയായ ദുര്‍മന്ത്രവാദിയായ ഭലേഷ് കുമാറിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍

2

താമസിയാതെ ഇരുവരുടേയും ബന്ധം പ്രണയമായി വളര്‍ന്നു. ഇത് കാരണം രാഹുല്‍ ഭാര്യയുമായി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഭാര്യ ദുര്‍മന്ത്രവാദിയായ ഭലേഷ് കുമാറിന്റെ സഹായം തേടിയിരുന്നു. എട്ട് വര്‍ഷമായി ഇവിടെ താമസിച്ച് വരികയാണ് ഭലേഷ് കുമാര്‍. ആളുകള്‍ക്ക് പൂജാകാര്യങ്ങളും മറ്റും ചെയ്ത് കൊടുക്കുന്നയാളാണ് ഇദ്ദേഹം. ദുര്‍മന്ത്രവാദിക്ക് സോനുവിനോട് ഇഷ്ടമുണ്ടായിരുന്നു. അതിനാല്‍ ഇയാളണ് രാഹുലും സോനുവും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിക്കുന്നത്.

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

3

തന്റെയും സോനുവിന്റെയും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞത് ദുര്‍മന്ത്രവാദിയാണ് എന്ന് കണ്ടെത്തിയ രാഹുല്‍ വ്യാജ പീഡനക്കേസ് നല്‍കി അപകീര്‍ത്തിപ്പെടുത്തുമെന്ന് ദുര്‍മന്ത്രവാദിയെ ഭീഷണിപ്പെടുത്തി. ഇതോടെ വര്‍ഷങ്ങളായി താനുണ്ടാക്കിയ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന്, ദുര്‍മന്ത്രവാദി പ്രതികാരം ചെയ്യാന്‍ ഗൂഢാലോചന നടത്തി. പിന്നീട് ഇരുവരുമായി വീണ്ടും സൗഹൃദം സ്ഥാപിച്ചു.

പുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചുപുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചു

4

പിന്നീട് 50 ഓളം സൂപ്പര്‍ ഗ്ലൂ ട്യൂബ് വാങ്ങി ഇവയെല്ലാം ഒരു കുപ്പിയില്‍ ശേഖരിച്ച് വെച്ചു. നവംബര്‍ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച് തന്റെ മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടവെ നേരത്തെ കരുതിയ സൂപ്പര്‍ ഗ്ലൂ ഇരുവരുടേയും മേല്‍ ഒഴിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

5

പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന പശയായതിനാല്‍ രാഹുലും സോനുവും പരസ്പരം പറ്റിച്ചേര്‍ന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഇരുവരും തൊലി ഉരിഞ്ഞ് പോയ അവസ്ഥയില്‍ വേര്‍പെടുകയായിരുന്നു. രാഹുലിന്റെ സ്വകാര്യഭാഗം ശരീരത്തില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലായിരുന്നു. സോനുവിന്റെ സ്വകാര്യ അവയവങ്ങളിലും മുറിവേറ്റിട്ടുണ്ട്. ഇതിനിടെ ദുര്‍മന്ത്രവാദി രാഹുലിന്റെ കഴുത്തറുക്കുകയും സോനുവിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു.

6


കുറ്റകൃത്യത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രദേശത്തെ 50 സി സി ടി വി ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചും 200 ഓളം പേരെ ചോദ്യം ചെയ്തുമാണ് സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തിയത് എന്ന് ഉദയ്പൂര്‍ പൊലീസ് സൂപ്രണ്ട് വികാസ് കുമാര്‍ പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഭലേഷ് കുമാര്‍ യുവതിയുമായി ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
tantric demand sex infront of him to lovers, later pour super glu and kill them, shocking incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X