Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ബാർജ് അപകടത്തിൽ ഒരു മലയാളികൂടെ മരണം സ്ഥിരീകരിച്ചു

തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റി ദിശ തെറ്റി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെകൂടി തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുനാണ് മരിച്ചത്. ബാര്‍ജിലെ സേഫ്റ്റി ഓഫീസറായിരുന്നു അര്‍ജുന്‍. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. വെള്ളിയാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് അർജുന്റെ കുടുംബത്തിന് ലഭിച്ചത്.

വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

അപകടത്തിൽ 49 പേർ മരിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. ജീവനക്കാരുള്‍പ്പെടെ മൊത്തം 261 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. മുംബൈയ്ക്ക് 35 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകട സമയത്ത് ബാര്‍ജ്ജ് ഉണ്ടായിരുന്നത്.

ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം

cyclone

സംഭവത്തിൽ ക്യാപ്റ്റനെതിരെ കേസെടുത്തിരുന്നു. ക്യാപ്റ്റൻ രാജേഷ് ബല്ലവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് മുംബൈ യെല്ലോഗേറ്റ് പൊലീസ് കേസെടുത്തത്. ബാർജുകളിലൊന്നായ പി.305ലെ സുരക്ഷാവീഴ്ചകൾ സംബന്ധിച്ച്​ ചീഫ്​ എൻജീനിയർ റഹ്​മാൻ ഷെയ്​ഖ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം, അപകടത്തിന് പിന്നാലെ കാണാതായ ക്യാപ്റ്റനെ കുറിച്ച് ഒരു വിവരവുമില്ല.

ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    IMD issues yellow alert in southern and central districts as heavy rain forecast in Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+