വാക്ക് പാലിച്ചില്ല..ബിജെപിക്ക് നൈസായി പണികൊടുത്ത് ടിഡിപി...ബിജെപിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു

  • Posted By: Desk
Subscribe to Oneindia Malayalam

ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ചാണ് ശിവസേനയ്ക്ക് പിന്നാലെ എന്‍ഡിഎ സഖ്യം വിടുമെന്ന സൂചന നല്‍കി തെലുങ്ക് ദേശം പാര്‍ട്ടി രംഗത്തെത്തിയത്. സഖ്യം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തിരുമാനമെടുക്കാന്‍ ഞായറാഴ്ച രാവിലെ ടിഡിപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.ബിജെപി വഞ്ചിച്ച സാഹചര്യത്തില്‍ മുന്നണി വിട്ട് മഹാസഖ്യം രൂപീകരിച്ച് പ്രതിരേധിക്കാമെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍.

എന്നാല്‍ ടിഡിപി നേതൃത്വം വിഷയം ചര്‍ച്ച ചെയ്യുന്നതിനിടിയില്‍ നൈസായി ബിജെപിക്ക് പണികൊടുത്തിരിക്കുകയാണ് ടിഡിപിയുടെ സൈബര്‍ പോരാളികള്‍. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ കയറി തങ്ങളോട് കാണിച്ച നടപടിക്ക് പേജിന്‍റെ റേറ്റിങ്ങ് കുറച്ചാണ് ടിഡിപി സൈബര്‍ വീരന്‍മാര്‍ പണികൊടുത്തിരിക്കുന്നത്. 

4.5 ല്‍ നിന്ന് ഒന്നിലേക്ക്

4.5 ല്‍ നിന്ന് ഒന്നിലേക്ക്

വെള്ളിയാഴ്ചയോടെയാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്. പേജില്‍ കയറി നിരങ്ങിയ ടിഡിപിയുടെ പ്രവര്‍ത്തകര്‍ ബിജെപിയുടെ റേറ്റിങ്ങ് 4.5 ല്‍ നിന്ന് ഒറ്റയടിക്ക് ഒന്നാക്കി കുറച്ചു. മുപ്പതിനായിരത്തിലധികം പേരാണ് പേജിന് ഒറ്റ റേറിങ്ങ് കൊടുത്ത് പ്രതിഷേധിച്ചത്. തെറി അഭിഷേകങ്ങള്‍ക്കും പേജില്‍ കുറവില്ല.

പ്രാദേശിക പാര്‍ട്ടികളുടെ മഹാസഖ്യം

പ്രാദേശിക പാര്‍ട്ടികളുടെ മഹാസഖ്യം

ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിച്ച് തിരിച്ചടിക്കാനാണ് ടിഡിപിയുടെ ലക്ഷ്യം. എന്‍ഡിഎ മുന്നണി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത് ഗുണം ചെയ്യില്ലെന്നതാണ് ടിഡിപി വിലയിരുത്തുന്നത്. പ്രത്യേകിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രധാന രാഷ്ട്രീയ കക്ഷി അല്ലാതത്തിനാല്‍. അതിനാല്‍ പ്രാദേശിക ശക്തികളെ കൂട്ടിച്ചേര്‍ത്ത് സഖ്യമുണ്ടാക്കി തിരിച്ചടിക്കുകയാകും ഗുണം ചെയ്യുക എന്നാണ് ചന്ദ്ര ബാബു നായിഡു കണക്കാക്കുന്നത്.

ഇടപെട്ട് അമിത് ഷാ

ഇടപെട്ട് അമിത് ഷാ

അതേസമയം വിഷയം ഗൗരവമാണെന്ന തിരിച്ചറിഞ്ഞതോടെ എന്‍ഡിഎ സഖ്യം വിടരുതെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചന്ദ്രബാബു നായിഡുവിനെ ബന്ധപ്പെട്ടതായാണ് വിവരം. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ബിജെപി ദേശീയ സെക്രട്ടറി റാം മാധവിനേയം പ്രത്യേക ദൂതനായി ഷാ അയച്ചിട്ടുണ്ട്. തിടുക്കപ്പെട്ട് കടുത്ത തിരുമാനങ്ങള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ടാതായി വിവരം.

ഇനി എന്ത്

ഇനി എന്ത്

ഇനി എന്താകും ടിഡിപി നേതൃത്വത്തിന്‍റെ തിരുമാനം എന്നത് വ്യക്തമല്ല. വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് മനസിലാക്കിയ സാഹചര്യത്തില്‍ ഒന്നുകില്‍ കുറച്ചു കൂടി തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കാനാകാം ടിഡിപിയുടെ തിരുമാനം.

ഇതാണ് ചൊടിപ്പിച്ചത്

ഇതാണ് ചൊടിപ്പിച്ചത്

ആന്ധ്രാപ്രദേശിന്‍റെ പുതിയ തലസ്ഥാനമായ അമരാവതി, അഭിമാന പദ്ധതിയായ പോളാവരം, പ്രത്യേക റെയില്‍വേ സോണ്‍ തുടങ്ങിയവയ്ക്ക് ബജറ്റില്‍ ഇടം ലഭിക്കാത്തതാണ് ടിഡിപിയെ ചൊടിപ്പിച്ചത്.

English summary
bjp to end tie with nda

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്