വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ ദിവാകര്‍ റെഡ്ഡി പാരിസില്‍!!!

Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്‍ഡിയോ വിമാനത്തിലെ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ദിവാകര്‍ റെഡ്ഡി പാരിസിലേക്ക് പറന്നു. ഒരാഴ്ച നീണ്ട അവധിക്കാലമാഘോഷിക്കാനാണ് റെഡ്ഡി പാരിസിലേക്ക് പോയത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴിയാണ് റെഡ്ഡി പാരിസിലേക്ക് പറന്നത്. കുടുംബാംഗങ്ങളും റെഡ്ഡിക്കൊപ്പമുണ്ട്.

വിശാഖപട്ടണം വിമാനത്താവളത്തില്‍ ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നാണ് ഇന്‍ഡിഗോ റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തിയത്. വിമാനത്തിനുള്ള ബോര്‍ഡിംഗ് കഴിഞ്ഞതായി അറിയിച്ച ജീവനക്കാരനെ ദിവാകര്‍ റെഡ്ഡി പിടിച്ചു തള്ളുകളും പ്രിന്റര്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര തുടങ്ങിയ വിമാന കമ്പനികളും റെഡ്ഡിക്ക് പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

diwakar-reddy

വിമാനങ്ങളില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ മൂന്ന് മാസം മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള നിയമം കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവരാനിരിക്കുകയാണ്.നേരത്തെ എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച ശിവസേന എംപിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനകമ്പനികള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

English summary
Banned By Domestic Airlines, TDP Lawmaker Diwakar Reddy Goes On A Vacation To France
Please Wait while comments are loading...