ഇനി കളി മാറും... തെലങ്കാനയെ ഇളക്കിമറിക്കാൻ നര ബ്രഹ്മാനി! പ്രവർത്തകർക്ക് ആവേശം...

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: പേരിൽ തെലുങ്കുണ്ടെങ്കിലും 2014ൽ രൂപംകൊണ്ട തെലങ്കാനയിൽ എട്ടുനിലയിൽ പൊട്ടിയ പാർട്ടിയാണ് തെലുങ്കുദേശം(‍ടിഡിപി). 2014ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പ് ടിആർഎസും ചന്ദ്രശേഖർ റാവുവും തൂത്തുവാരിയപ്പോൾ നോക്കിനിൽക്കാനായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ വിധി. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ ചരിത്രം മാറ്റിയെഴുതുമെന്നാണ് ടിഡിപിയുടെ പ്രഖ്യാപനം. അതിനുള്ള നീക്കങ്ങളും അവർ ആരംഭിച്ചുകഴിഞ്ഞു.

സിഗരറ്റ് വലിക്കുന്നതിനും ചുംബിക്കുന്നതിനും എന്താ പ്രശ്നം! ഇവാൻകയും ചെൽസിയയും മാലിയക്കൊപ്പം...

മുസ്ലീംങ്ങളുടെ നമസ്ക്കാരം കൊണ്ട് നടുവേദന കുറയുന്നു! വേറെയും ഗുണങ്ങൾ! അമേരിക്കൻ ഗവേഷകരും സമ്മതിച്ചു..

മരുമകൾ നര ബ്രഹ്മാനിയെ കളത്തിലിറക്കി തെലങ്കാന പിടിക്കാനാണ് ടിഡിപി പ്രസിഡന്റും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ആലോചന. മകനും മന്ത്രിയുമായ നര ലോകേഷിന്റെ ഭാര്യയും എംഎൽഎ നന്ദമുരി ബാലകൃഷ്ണയുടെ മകളുമായ നര ബ്രഹ്മാനി പാർട്ടിയുടെ തെലങ്കാന സംസ്ഥാന പ്രസിഡന്റാകുമെന്നാണ് പുതിയ റിപ്പോർട്ട്. ഡെക്കാൺ ക്രോണിക്കിളാണ് നര ബ്രഹ്മാനി ടിഡിപിയുടെ തെലങ്കാന പ്രസിഡന്റായേക്കുമെന്ന വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ്....

തിരഞ്ഞെടുപ്പ്....

2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നര ബ്രഹ്മാനിയെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നത്. നിലവിൽ തെലങ്കാനയിൽ ‍ടിഡിപിയുടെ സ്ഥിതി അതിദയനീയമാണ്. ‍രേവന്ദ് റെഡി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതും ക്ഷീണമായി. ഇതെല്ലാം മറികടക്കാനാണ് നര ബ്രഹ്മാനിയെ പാർട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നത്.

ആവശ്യപ്പെട്ടു....

ആവശ്യപ്പെട്ടു....

‍ടി‍ഡിപിയുടെ തെലങ്കാനയിലെ നേതാക്കൾ ചന്ദ്രബാബു നായിഡുവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. നര ബ്രഹ്മാനിയെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന് ഈ ചർച്ചയിലും നേതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന. തിരഞ്ഞെടുപ്പിൽ ടിഡിപിക്ക് മുന്നേറ്റം ഉണ്ടാകണമെങ്കിൽ ബ്രഹ്മാനിയെ പോലൊരു നേതാവ് ആവശ്യമാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

ഹൈദരാബാദിൽ....

ഹൈദരാബാദിൽ....

തെലങ്കാനയിൽ ജനപ്രിയനായ ഒരു നേതാവില്ലാത്തതാണ് ‍ടിഡിപി നേരിടുന്ന പ്രധാന വെല്ലുവിളി. നര ബ്രഹ്മാനിയെ പോലൊരു നേതാവിനെ സംസ്ഥാന പ്രസിഡന്റായി കൊണ്ടുവന്നാൽ ഇതു മറികടക്കാമെന്നാണ് ടിഡിപിയുടെ കണക്കുക്കൂട്ടൽ. അതിനിടെ ഹൈദരാബാദിൽ ജനിച്ചുവളർന്ന നര ബ്രഹ്മാനിയെ എതിർക്കുന്നവരും പാർട്ടിയിലുണ്ട്.

താൽപ്പര്യം...

താൽപ്പര്യം...

നര ബ്രഹ്മാനി തെലങ്കാനക്കാരിയല്ലെന്നാണ് അവരെ എതിർക്കുന്നവരുടെ അഭിപ്രായം. എന്നാൽ ഈ വാദത്തിൽ കഴമ്പില്ലെന്നാണ് നേതാക്കൾ പ്രതികരിച്ചത്. നര ബ്രഹ്മാനിക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടെന്നും, പാർട്ടി തലപ്പത്തേക്ക് വരാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് ടിഡിപി നേതാവ് പറഞ്ഞത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
tdp wants nara brahmani as chief in telangana.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്