സ്‌പെഷല്‍ ക്ലാസിന്റെ പേരില്‍ വിളിച്ചുവരുത്തി വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ഗര്‍ഭിണിയാക്കി
സ്‌പെഷല്‍ ക്ലാസിന്റെ പേരില്‍ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകനും സ്‌കൂള്‍ ഡയറക്ടരും ചേര്‍ന്ന് പതിനെട്ടു വയസുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി
ജയ്പൂര്‍: സ്‌പെഷല്‍ ക്ലാസിന്റെ പേരില്‍ സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപകനും സ്‌കൂള്‍ ഡയറക്ടരും ചേര്‍ന്ന് പതിനെട്ടു വയസുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. രാജസ്ഥാനിലെ സീകര്‍ ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അധ്യാപകനും ഡയറക്ടരും ചേര്‍ന്ന് പെണ്‍കുട്ടിയെ അബോര്‍ഷന് വിധേയയാക്കി. അബോര്‍ഷന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില അപകടത്തിലായതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവ്, അധ്യാപകന്‍ ജഗത് സിങ് ഗുര്‍ജാര്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗത്തിനും പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ അബോര്‍ഷന് വിധേയയാക്കിയതിനുമാണ് കേസെടുത്തത്. നിയമവിരുദ്ധമായി അബോര്‍ഷന്‍ നടത്തിയതിന് ഡോ. രജനീഷ് ശര്‍മ, ഭാര്യ കനന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. മൊഴിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications