ഉത്തര്‍ പ്രദേശില്‍ അദ്ധ്യാപിക കൂട്ട ബലാത്സംഗത്തിനിരയായി
മുസാഫര്‍നഗര്‍: ബലാത്സംഗങ്ങളുടെ സംസ്ഥാനമായി മാറിയ ഉത്തര്‍ പ്രദേശില്‍ നിന്നും വീണ്ടും കൂട്ട ബലാത്സംഗം റിപ്പോര്‍ട്ടു ചെയ്തു. ഇരുപത്തിമൂന്നുകാരിയായ അദ്ധ്യാപികയാണ് ഇത്തവണ ക്രൂരതയ്ക്കിരയായത്. വര്‍ഗീയ കലാപം അരങ്ങേറിയ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് അതിക്രമം നടന്നതെന്ന് പോലീസ് പറയുന്നു.
യുവതി ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത് മടങ്ങിവരുമ്പോള്‍ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂവരും കൂട്ട ബലാത്സംഗത്തിനിരയാക്കിയ അദ്ധ്യാപികയെ പിന്നീട് വിട്ടയച്ചു. ബലാത്സംഗം ചെയ്യുന്ന വീഡിയോ ഇവര്‍ പകര്‍ത്തിയതായും പറയുന്നു. സംഭവം പുറത്തറിയിച്ചാല്‍ വീഡിയോ പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.

പ്രതികളില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി തന്നെയാണ് സംഭവം കുടുംബാംഗങ്ങളോട് പറയുന്നത്. ഇവരുടെ പിതാവ് ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ പോലീസ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിന്നും നിരവധി ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലതും കൂട്ടബലാത്സംഗക്കേസുകളാണ്. ദളിതരും പ്രായപൂര്‍ത്തിയാകാത്തവരുമാണ് പലകേസുകളിലും ഇരകള്‍. രണ്ടു ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ കര്‍ശനമാകാത്തതു കൊണ്ടുതന്നെ ഉത്തര്‍പ്രദേശില്‍ അനുദിനമെന്ന രീതിയില്‍ ബലാത്സംഗങ്ങളുടെ എണ്ണം ഉയരുകയാണ്.












Click it and Unblock the Notifications