കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ അധ്യാപകന്‍ മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായതോടെ ഇതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ പതിവായിരിക്കുകയാണ്. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ സംസാരിക്കുന്നതുമൂലം മൊബൈല്‍ പൊട്ടിത്തെറിച്ചാണ് മിക്ക അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തനിയെ പൊട്ടിത്തെറിച്ച് അപകടമുണ്ടാക്കിയ വാര്‍ത്തയും അപൂര്‍വമല്ല.

ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഒരു അധ്യാപകന്‍ മരിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത് രാജസ്ഥാനില്‍ നിന്നാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി പ്ലഗ് പോയന്റില്‍ കണക്ട് ചെയ്തപ്പോള്‍ ഷോക്കടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

mobile

ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാജു രാംജത് ആണ് മരിച്ചത്. ഇദ്ദേഹം ജോലിചെയ്യുന്ന സ്‌കൂളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായുള്ള പ്ലഗ് പോയന്റ് ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അടുത്തള്ള ക്ഷേത്രത്തില്‍ ചാര്‍ജ് ചെയ്യാനായി പോയപ്പോഴായിരുന്നു സംഭവം. ഷോക്കേറ്റയുടന്‍ സമീപമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മൊബൈല്‍ ഫോണില്‍ നിന്നാണോ പ്ലഗ് പോയന്റില്‍ നിന്നാണോ ഷോക്കേറ്റതെന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Jaisalmer; Teacher dies while charging mobile phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X