പെണ്‍കുട്ടിക്ക് പീഡനം; അധ്യാപകനും രണ്ടാനച്ഛനും പോലീസുകാരിക്കുമെതിരെ അന്വേഷണം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പതിമൂന്നു വയസുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ അന്വേഷണം. ദില്ലി കോടതിയാണ് അധ്യാപകനും രണ്ടാനച്ഛനും വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസുകാരി പെണ്‍കുട്ടിയെ ഫിംഗര്‍ ടെസ്റ്റിന് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.

2016 ഓഗസ്തിലാണ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ആദ്യമായി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. അസൈന്‍മെന്റിന് മാര്‍ക്കിടാന്‍ അധ്യാപകനെ സമീപിച്ചപ്പോള്‍ തന്നെ ഒഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിന് പിന്നാലെ അധ്യാപകനെ പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

rape-7

സംഭവം അന്വേഷിക്കാനായി സ്‌കൂളിലെത്തിയ മാതാപിതാക്കളെ സ്‌കൂള്‍ അധികൃതര്‍ മര്‍ദ്ദിച്ചതായും ഭീഷണിപ്പെടുത്തിതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പീഡിപ്പിച്ചത് താനല്ലെന്നും രണ്ടാനച്ഛനാണെന്നും അധ്യാപകന്‍ ആരോപിക്കുന്നു. രണ്ടാനച്ഛന്‍ ഇക്കാര്യം സമ്മതിച്ച് ഒപ്പിട്ട കടലാസും ഇയാള്‍ തെളിവായി കാണിക്കുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി കടലാസില്‍ ഒപ്പ് വെപ്പിച്ചതാണെന്നാണ് രണ്ടാനച്ഛന്റെ നിലപാട്.

സംഭവത്തില്‍ രണ്ടാനച്ഛനും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കേസ് സങ്കീര്‍ണമായതോടെ വിശദമായ അന്വേഷണം നടത്താനായാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നടത്താനും മൊഴിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


English summary
Teacher, stepfather and cop under scanner over sexual abuse of 13-year-old Delhi girl
Please Wait while comments are loading...