Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ കയ്യിലുണ്ട്...പുറത്തുവിടാനാക്കരുത്; ഭാര്യ ഐശ്വര്യ റായിയെ ഭീഷണിപ്പെടുത്തി തേജ് പ്രതാപ്‌

പട്ന : ഭാര്യയ്ക്കെതിരെ ഭീഷണിയുമായി ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്. വിവാഹമോചന കേസിൽ തനിക്കും കുടുംബത്തിനും എതിരായ അപകീർത്തി പ്രചരണം തുടർന്നാൽ ഭാര്യ ഐശ്വര്യ റായി കുടുംബത്തിൽ‍ കാട്ടിയ അതിക്രമങ്ങളുടെ വിഡിയോകൾ പുറത്തുവിടുമെന്നാണ് തേജ് പ്രതാപ് യാദവിന്റെ ഭീഷണി. വിവാഹമോചനത്തിനു നഷ്ടപരിഹാരമായി പത്തു കോടി രൂപ ഭാര്യ ആവശ്യപ്പെടുന്നതായും തേജ് പ്രതാപ് പറഞ്ഞു.

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെയാകെ തകർക്കാൻ ആണ് തന്റെ ഭാര്യയും അവരുടെ കുടുംബവും ശ്രമിക്കുന്നതെന്നു ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് കുറ്റപ്പെടുത്തി. ഐശ്വര്യ റായി തന്റെ അമ്മയെ മർദിക്കുന്നതിന്റെയും സഹോദരങ്ങൾക്കു നേരെ അസഭ്യ വർഷം നടത്തുന്നതിന്റെയും വിഡിയോകൾ കൈവശം ഉണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു.

tej

"അവൾ ഒരു സ്ത്രീയായതിനാൽ അവളുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് എല്ലായ്പ്പോഴും സ്ത്രീകളോട് ഉയർന്ന ബഹുമാനമുണ്ട്. ഇത് വളരെ സെൻസിറ്റീവായ വിഷയമായതിനാൽ ഇത് പൊതു ഇടത്തിൽ ഇടുന്നത് ഞാൻ ഒഴിവാക്കുകയാണ്," തേജ് പ്രതാപ് പറഞ്ഞു.

അതേസമയം, തന്റെ വിവാഹമോചന കേസ് ഉപയോഗിച്ച് ആർഎസ്എസും മറുപക്ഷവും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് തേജ് പ്രതാപ് യാദവ് ആരോപിച്ചു. ആർജെഡി നേതാവ് പറഞ്ഞു.

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

വിവാഹമോചന കേസുമായി ബന്ധപ്പെട്ടു താൻ നാലു വർഷമായി മൗനം പാലിക്കുകയായിരുന്നു. അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ ഭാര്യാവീട്ടുകാർ ദുഷ്പ്രചരണം നടത്തുകയായിരുന്നു. ഇനിയും പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും സത്യം ബിഹാറിലെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു. മഴയുള്ള ഒരു രാത്രി തന്നെ വീടിന് പുറത്താക്കി എന്ന് ഐശ്വര്യ റായ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ ചെറുമകൾ ഐശ്വര്യ റായിയെ 2018 മെയ് മാസത്തിൽ വിവാഹം കഴിച്ചു. അവരുടെ ബന്ധം ആറുമാസത്തിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ. ആർജെഡി വിട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സർക്കാരിൽ ചേർന്ന് രാഷ്ട്രീയമായി മകളോട് അപമാനിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഐശ്വര്യയുടെ പിതാവ് ചന്ദ്രിക റായ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+