തേജ് പ്രതാപ് യാദവ് കുതിരപ്പുറത്ത്, വിമര്‍ശനവുമായി ബിജെപി!
പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം കാണേണ്ടതു തന്നെയായിരുന്നു. ക്രിസ്തുമസ് ആഘോഷം നടത്തി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് തേജ് പ്രതാപിന്. കുതിരപ്പുറത്തേറിയാണ് ക്രിസ്തുമസ് ആഘോഷിക്കാന്‍ തേജ് പ്രതാപ് യാദവ് വസതിയില്‍ എത്തിയത്.
ആര്‍ഭാടം ഒട്ടും കുറച്ചില്ല, ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയായിരുന്നു തേജ് പ്രതാപിന്റെ രംഗപ്രവേശം. ബിജെപിക്ക് ഇതൊന്നും അത്ര രസിച്ചില്ല എന്നു തന്നെ പറയാം. തേജിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തു വന്നു.

ആശുപത്രികളില്‍ രോഗികള്‍ മരുന്നും മറ്റു സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുമ്പോള്‍ തേജിന്റെ ഇത്തരം ആര്‍ഭാടം കണ്ടില്ലെന്നുവെക്കാന് പറ്റില്ലെന്ന് ബിജെപി അംഗം പ്രേം കുമാര്‍ പറഞ്ഞു. അര കിലോമീറ്ററോളം ദൂരം തേജിന്റെ കുതിരപ്പുറത്തുള്ള സവാരി ഉണ്ടായിരുന്നു. കുതിരപ്പുറത്തുള്ള യാത്ര ഏറെ ആസ്വദിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.
കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് ഇഷ്ടമാണെന്ന് പണ്ട് യാത്ര ചെയ്തിട്ടുണ്ടെന്നും തേജ് പറഞ്ഞു. കുതിരപ്പുറത്തുള്ള യാത്ര പരിസ്ഥിതിക്ക് ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications