കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി-ബിഎസ്പി സഖ്യം! സ്വാഗതം ചെയ്ത് തേജസ്വി യാദവ്! ബിജെപിയുടെ പതനം അടുത്തെന്ന് മറുപടി

  • By Aami Madhu
Google Oneindia Malayalam News

യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തെ സ്വാഗതം ചെയ്ത് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.മഹാസഖ്യം ബിജെപിയുടെ പരാജയത്തിന്‍റെ മണി മുഴക്കി തുടങ്ങിയെന്ന് തേജസ്വി യാദവ് പറഞ്ഞു. യുപിയില്‍ മാത്രമല്ല ബിഹാറിലും ബിജെപിയുടെ പരാജയത്തെ മണി മുഴങ്ങിതുടങ്ങിയെന്നും തേജസ്വി യാദവ് പറഞ്ഞു.

tejmodi-1547293555.jpg

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മഹാ സഖ്യത്തെ സ്വാഗതം ചെയ്തിരുന്നു. ബിജെപിയെ തകര്‍ക്കാന്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് തങ്ങള്‍ ഒന്നിക്കുകയാണെന്നായിരുന്നു സഖ്യത്തെ കുറിച്ച് മായാവതി പറഞ്ഞത്. ബിജെപി സഖ്യത്തെ ഭയന്ന് തുടങ്ങി.മഹാസഖ്യം ബിജെപിയുടേയും അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞിരുന്നു.

നിലവില്‍ എസ്പി-ബിഎസ്പി സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും.

English summary
Tejashwi Yadav welcome SP-BSP alliance, BJP says it won’t deter their Lok Sabha plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X