കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗികൾ കിടക്കുന്നത് മാലിന്യത്തിനകത്ത്, മോർച്ചറിയിൽ നായകൾ; ആശുപത്രിയിൽ തേജസ്വിയുടെ മിന്നൽ പരിശോധന

Google Oneindia Malayalam News

പാട്ന: പാട്ന മെഡിക്കൽ കോളേജിൽ മിന്നൽ പരിശോധന നടത്തി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇന്ന് രാവിലെയോടോയായിരുന്നു സന്ദർശനം. പരിശോധനയിൽ വളരെ ശോചനീയമായ അവസ്ഥയിലാണ് ആശുപത്രിയുടെ പ്രവർത്തനം എന്ന് കണ്ടെത്തി. വീഴ്ചയ്ക്കെതിരെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനാണ് ആരോഗ്യ വകുപ്പിന്റേയും ചുമതല.

tej-1662545091.jpg -

തേജസ്വി യാദവ് ആശുപത്രി സന്ദർശിച്ചപ്പോൾ രോഗികൾ വരാന്തയുടെ തറയിൽ മാലിനങ്ങൾക്കിടയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. മോർച്ചറിയിൽ ജീവനക്കാരെ നിയോഗിച്ചിരുന്നില്ല. അതിനാൽ ഇവിടെ തെരുവ് നായ്ക്കൾ അലഞ്ഞ് തിരിയുകയായിരുന്നു. മുഖ്യമന്ത്രി പരിശോധനയ്ക്ക് എത്തിയതോടെ രോഗികൾ പരാതിക്കെട്ടഴിച്ചു. മരുന്നുകളും ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും രോഗികൾ പരാതി പറഞ്ഞു.

ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

ആശുപത്രി സാഹചര്യങ്ങളിൽ അധികൃതർക്കെതിരെ തേജസ്വി രംഗത്തെത്തി. രാത്രിയിൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർ ഇല്ലാത്തതിനെ കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരോട് ചോദ്യമുയർത്തി. സാധാരണ നിലയിൽ ഹെൽത്ത് മാനേജർമാരുടെ ഉത്തരവാദിത്തമാണ് രോഗികളെ ഡിസ്ചാർജ് ചെയ്യേണ്ടത്. എന്നാൽ ആശുപത്രിയിൽ ഈ ചുമതലകൾ നിർവ്വഹിക്കുന്ന നഴ്സായിരുന്നു. ഇതിനേയും തേജസ്വി ചോദ്യം ചെയ്തു.

'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

'ഞങ്ങൾ പിഎംസിഎച്ച്, ഗാർഡിനർ ഹോസ്പിറ്റൽ, ഗാർഡനിബാഗ് ഹോസ്പിറ്റൽ എന്നിവ പരിശോധിച്ചു. രണ്ട് ആശുപത്രികളിലും ഡോക്ടർമാരുണ്ടായിരുന്നു. പിഎംസിഎച്ചിലെ ടാറ്റ വാർഡിന്റെ അവസ്ഥ മോശമാണ്', തേജസ്വി പറഞ്ഞു.

യുപി പോലിസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അസംബന്ധം: പോപ്പുലർ ഫ്രണ്ട്യുപി പോലിസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അസംബന്ധം: പോപ്പുലർ ഫ്രണ്ട്

ആശുപത്രികളിൽ മരുന്നുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഒട്ടും ശുചിയല്ലാത്ത നിലയിലാണ് ആശുപത്രിയും പരിസരങ്ങളുമെന്നും തേജസ്വി പറഞ്ഞു. അധികൃതർ കൃത്യമായി ആശുപത്രികളിൽ എത്തുന്നില്ലെന്നും എല്ലാ കാര്യത്തിലും അശ്രദ്ധ പ്രകടമാണെന്നും തേജസ്വി വിമർശിച്ചു. ആശുപത്രി അധികൃതരുടെ കള്ളങ്ങൾ താൻ കൈയ്യോടെ പിടിച്ചു. റോസ്റ്ററോ കൃത്യമായ ഹാജർ പട്ടികയോ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അധികൃതർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തേജസ്വി പറഞ്ഞു.

ഒരു രാത്രിക്ക് നാല്‍പ്പതിനായിരം രൂപ; വെള്ളപ്പൊക്കത്തിനിടെ നിരക്കുയര്‍ത്തി ബെംഗളൂരുവിലെ ഹോട്ടലുകള്‍ഒരു രാത്രിക്ക് നാല്‍പ്പതിനായിരം രൂപ; വെള്ളപ്പൊക്കത്തിനിടെ നിരക്കുയര്‍ത്തി ബെംഗളൂരുവിലെ ഹോട്ടലുകള്‍

English summary
tejaswi yadav conducts raid at govt hospitals in patna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X