Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് തെലങ്കാനയില്‍ ഒറ്റയ്ക്കാണോ? പിന്തുണയ്ക്കുന്നത് ഇവര്‍, ബിആര്‍എസ്സിനൊപ്പം ഈ പാര്‍ട്ടികള്‍

തെലങ്കാനയില്‍ ഇത്തവണ ഏറ്റവും കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ആര് വിജയിക്കുമെന്ന കാര്യത്തില്‍ സര്‍വേകള്‍ പോലും വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ ആരൊക്കെയാണ് തെലങ്കാനയില്‍ സഖ്യത്തിലുള്ളത്. ബിആര്‍എസ്, കോണ്‍ഗ്രസ്, ബിജെപി എന്നിവരാണ് മത്സര രംഗത്തുള്ളത്. പുതു പാര്‍ട്ടികള്‍ രംഗത്തുണ്ടെങ്കിലും ഇവരില്‍ പലരും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഈ മൂന്ന് പാര്‍ട്ടികള്‍ക്കാണ്. ആരൊക്കെ തമ്മിലാണ് സഖ്യമുള്ളതെന്ന് നോക്കാം.

തെലങ്കാന ജനസമിതി അഥവാ ടിജെഎസ് കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയും കോണ്‍ഗ്രസിന് എല്ലാ വിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ഷര്‍മിള റെഡ്ഡിയാണ് ഈ പാര്‍ട്ടിയെ നിയിക്കുന്നത്. അതേസമയം ഈ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും അവര്‍ എഎന്‍ഐയോട് പറഞ്ഞു.

kcr-congress

2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല് പാര്‍ട്ടികളുമായിട്ടാണ് സഖ്യമുണ്ടാക്കിയത്. പീപ്പിള്‍സ് ഫ്രണ്ടില്‍ തെലുങ്ക് ദേശം പാര്‍ട്ടി, സിപിഐ, തെലങ്കാന ജന സമിതി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ടിഡിപി ഇത്തവണ തെലങ്കാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റാണ് ഇതിന് കാരണമായി പറയുന്നത്. ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം സിപിഎം നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാരിയിരുന്നു. 17 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും അവര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച് സീറ്റ് സഖ്യത്തില്‍ ആവശ്യപ്പെട്ടെങ്കിലും, രണ്ട് പോലും നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെയാണ് സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം തീരുമാനിച്ചത്. സിപിഐയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരുമായി ചേര്‍ന്ന് മത്സരിക്കാന്‍ തയ്യാറാണെന്നും സിപിഎം അറിയിച്ചിട്ടുണ്ട്.

ബിജെപിയും ജന സേന പാര്‍ട്ടിയും ഇത്തവണ സഖ്യത്തില്‍ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഒക്ടോബറില്‍ തന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ജെഎസ്പിയുടെ അധ്യക്ഷനായ സൂപ്പര്‍ താരം പവന്‍ കല്യാണ്‍ നേരത്തെ കേന്ദ്ര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. 2018ല്‍ ബിജെപി ആരുമായും സഖ്യമുണ്ടാക്കിയിരുന്നില്ല. ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും അധികാരം പിടിക്കാനായില്ല.

അതേസമയം ബിആര്‍എസ് ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാല്‍ മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി ബിആര്‍എസ്സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മജ്‌ലിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നിടത്ത് അവര്‍ക്ക് വോട്ട് ചെയ്യാനും, ബാക്കി ഇടങ്ങളില്‍ പിന്തുണ ബിഎര്‍എസ്സിന് നല്‍കാനുമാണ് ഒവൈസി ആഹ്വാനം ചെയ്തത്. 2018ല്‍ 88 സീറ്റുകള്‍ നേടിയാണ് ബിആര്‍എസ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇത്തവണ കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. അത് മുതലെടുത്ത് അധികാരത്തിലെത്താനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+