കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ് 95 സീറ്റില്‍ മത്സരിക്കും: 57 സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണ!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രദ്ധയൂന്നി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചാണ് ധാരണയിലെത്തിയിട്ടുള്ളത്. അന്തിമ പട്ടിക ദീപാവലിക്ക് ശേഷമാണ് പുറത്തിറക്കുക. 95 നിയമസഭാ സീറ്റുകളില്‍ മത്സരിക്കാനണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്. പഞ്ചകുതാമി സഖ്യത്തിന് വേണ്ടി 24 സീറ്റുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ടിജെഎസ് പ്രസിഡന്റ് എം കോദണ്ഡറാമുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സീറ്റുകളില്‍ മാറ്റം വരാനുള്ള സാധ്യതയും കാണുന്നുണ്ട്. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് നവംബര്‍ 8, 9 തിയ്യതികളില്‍ പൂര്‍ണമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കും.

<strong>ശബരിമല വിഷയം: ആര്‍ എസ് എസിന്റേത് കലാപശ്രമമെന്ന് മന്ത്രി കെ രാജു, ഇരട്ടത്താപ്പ്!!</strong>ശബരിമല വിഷയം: ആര്‍ എസ് എസിന്റേത് കലാപശ്രമമെന്ന് മന്ത്രി കെ രാജു, ഇരട്ടത്താപ്പ്!!

വ്യാഴാഴ്ച വൈകിട്ട് ദില്ലിയിലേക്ക് തിരിച്ച കോദണ്ഡറാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടക്കും. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ടിജെഎസ് തലവന്‍ പങ്കാളിയാവും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്തും.

congress-1


തെലങ്കാനയിലെ 119 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കുമെന്ന് നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറിയുടെ അധിക ചുമതലയുള്ള ആര്‍സി ഖുണ്ടിയ വ്യക്തമാക്കിയിരുന്നു. ടിടിഡിപി- ടിജെഎസ്- സിപിഐ സഖ്യത്തിന് വേണ്ടിയാണ് 24 സീറ്റുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത്. വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമാണ് ഈ തീരുമാനം.

57 സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയിലെത്തിയ കോണ്‍ഗ്രസ് ദീപാവലിക്ക് ശേഷം സ്ഥാനാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പട്ടിക പുറത്തിറക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സഖ്യത്തില്‍ മത്സരിക്കുന്നവരുടെ പട്ടികയും ഇതേ ദിവസം തന്നെ പുറത്തുവിട്ടേക്കും. കോണ്‍ഗ്രസ് ടിടിഡിപിക്ക് 14 സീറ്റും ടിജെഎസിന് എട്ട് സീറ്റുമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ തെലങ്കാന വര്‍ക്കിംഗ് പ്രസിഡന്റും തെലുങ്കുദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡുവും ദില്ലിയില്‍ വെച്ച് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Telangana assembly elections: Congress clears 57 names, final list after diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X