കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നു; പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി, ലക്ഷ്യം ഡല്‍ഹി

Google Oneindia Malayalam News

ഹൈദരാബാദ്: പുതിയ ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു (കെസിആര്‍). പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ച അദ്ദേഹം, പാര്‍ട്ടിയുടെ നയങ്ങള്‍ രൂപീകരിക്കുന്ന ജോലികള്‍ തുടങ്ങിയെന്നും വ്യക്തമാക്കി. ബദല്‍ ദേശീയ അജണ്ട അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ബുദ്ധി ജീവികള്‍, സാമ്പത്തിക വിദഗ്ധര്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്. തെലങ്കാന പ്രസ്ഥാനം ആരംഭിച്ച വേളയില്‍ സമാനമായ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും കെസിആര്‍ പറഞ്ഞു. കെസിആറിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

k

അടുത്ത വര്‍ഷമാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയാണ് ടിആര്‍എസിന്റെ മുഖ്യ എതിരാളി. ഭരണം പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും തയ്യാറാക്കുകയാണെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൃത്യമായ ഇടവേളകളില്‍ ഹൈദരാബാദ് സന്ദര്‍ശിക്കുകയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നുമുണ്ട്.

'ഇപ്പ ശരിയാക്കാ'മെന്ന് കേരള നേതാക്കള്‍; മാറ്റമില്ലാത്തത് എന്ത് എന്ന് മോദി... ബിജെപി ഉടച്ചുവാര്‍ക്കുമോ?'ഇപ്പ ശരിയാക്കാ'മെന്ന് കേരള നേതാക്കള്‍; മാറ്റമില്ലാത്തത് എന്ത് എന്ന് മോദി... ബിജെപി ഉടച്ചുവാര്‍ക്കുമോ?

അടുത്തിടെ നടന്ന ഹൈദരബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയത് പാര്‍ട്ടിക്ക് ആവശേമുണ്ടാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് ടിആര്‍എസിന് ആശങ്കയുണ്ടാക്കുന്നതും. ബിജെപിക്കെതിരേ ദേശീയ തലത്തില്‍ ബദല്‍ വേണമെന്ന അഭിപ്രായമാണ് ചന്ദ്രശേഖര റാവുവിനുള്ളത്.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ, എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തുടങ്ങി ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസുമായി അകലം പാലിച്ചാണ് കെസിആറിന്റെ നീക്കം. ഒരുപക്ഷേ ഇദ്ദേഹം കോണ്‍ഗ്രസുമായി സഹകരിച്ച് ദേശീയ തലത്തില്‍ നീങ്ങിയേക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. ഇതിനിടെയാണ് പുതിയ ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം.

English summary
Telangana Chief Minister K Chandrasekhar Rao Announced Will Start New National Party Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X